LatestMalappuramThiruvananthapuram

വയനാട്ടില്‍ പശുക്കളില്‍ ഗുരുതര വൈറസ് രോഗം വ്യാപിക്കുന്നു: ക്ഷീരകര്‍ഷകര്‍ ആശങ്കയില്‍

“Manju”

സിന്ധുമോൾ. ആർ

വയനാട് : വയനാട്ടില്‍ പശുക്കളെ ബാധിക്കുന്ന വൈറസ് പടര്‍ന്നു പിടിച്ചത്തോടെ ആശങ്കയിലായി കര്‍ഷകര്‍. ലംമ്ബീസ് സ്കിന്‍ ഡിസീസ് എന്ന രോഗം മൂലം നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ആണ് പശുക്കള്‍ക്ക് ഉണ്ടാകുന്നത്. രണ്ടാഴ്ച മുന്നെയാണ് ഈ രോഗ ലക്ഷണങ്ങള്‍ പശുക്കളില്‍ കണ്ട്‌ തുടങ്ങിയത്. ശരീരം തടിക്കുക, കാലില്‍ നീര്, തുടര്‍ന്ന് ദേഹത്ത് ആകെ വൃണങ്ങള്‍ വരിക എന്നിവയെല്ലമാണ് ഇതിന്റെ ലക്ഷണങ്ങള്‍. ഇതിനുള്ള വാക്സിനും വലിയ ക്ഷമമാണ് നേരിടുന്നത്. ജന്തു രോഗ നിയന്ത്രണ പദ്ധതി അനുസരിച്ച്‌ 3000 ഡോസ് വാക്സിനുകള്‍ എത്തിച്ചിട്ടുണ്ടെന്നാണ് മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചത്. രോഗ ബാധയെ തുടര്‍ന്ന് പാലുല്പാദനം വലിയ രീതിയില്‍ കുറഞ്ഞിരിക്കുകയാണിപ്പോള്‍.

Related Articles

Back to top button