KeralaLatestThiruvananthapuram

ഓണക്കാലക്ക് തിരുവനന്തപുരം സിറ്റി പോലീസിന്റെ വേറിട്ട കോവിഡ് ബോധവത്കരണം

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: രണ്ടാഴ്ച കഴിഞ്ഞ് ഞാന്‍ എത്തണമെങ്കില്‍ നിങ്ങള്‍ സാമൂഹിക അകലം പാലിക്കണം. ഇതായിരുന്നു പൊലീസുകാര്‍ക്കൊപ്പം നിരത്തിലിറങ്ങിയ മാവേലിയുടെ സന്ദേശം. സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരമായിരുന്നു പൊലീസ് ബോധവത്കണം.

നഗരത്തിലെ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ മാവേലിക്കൊപ്പം അഞ്ച് പൊലീസുകാര്‍ ചേര്‍ന്ന് കോവിഡ് കാലത്തെ ഓണം എങ്ങനെ ആഘോഷിക്കണമെന്ന നിര്‍ദേശങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കി. ഇതിനിടയില്‍ പരിപാടിക്കെതിരെ പൊലീസുകാര്‍ക്കിടയില്‍ തന്നെ വിമര്‍ശനവും ഉയര്‍ന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍ നിരയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അധിക ജോലി ഭാരം സൃഷ്ടിക്കുന്നതാണ് ബോധവല്‍ക്കരണ പരിപാടി എന്നായിരുന്നു പ്രധാന ആക്ഷേപം. പലയിടങ്ങളിലും പൊലീസുകാര്‍ തന്നെ മാവേലി വേഷം കെട്ടേണ്ടി വന്നതോടെ മുന്‍ ഉത്തരവില്‍ നിലപാട് വ്യക്തമാക്കി സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ രംഗത്തെത്തി.

പൊലീസുകാര്‍ മാവേലി വേഷം കെട്ടേണ്ടതില്ലെന്നും മാവേലി വേഷം കെട്ടാന്‍ ആളെ കിട്ടാത്തയില്ലെങ്കില്‍ പരിപാടി നിര്‍ബന്ധമല്ലെന്നുമായിരുന്നു പ്രതികരണം. കന്റോണ്‍മെന്റ് സ്റ്റേഷനിലെ പൊലീസുകാരുടെ നേതൃത്വത്തില്‍ പാളയം മാര്‍ക്കറ്റിന് മുന്നില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ, ഡി സി പി ദിവ്യ ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button