IndiaLatest

അഭിനന്ദനവുമായി എ പി അബ്‍ദുള്ളക്കുട്ടി

“Manju”

ഫഹദ് ഫാസിലിനെ ടൈറ്റില്‍ കഥാപാത്രമാക്കി മഹേഷ് നാരായണന്‍ അണിയിച്ചൊരുക്കിയ ‘മാലിക്കി’ന് അഭിനന്ദനവുമായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്‍ദുള്ളക്കുട്ടി. മലയാളസിനിമയ്ക്ക് മോഹന്‍ലാലിനെ സമ്മാനിച്ച ഫാസിലിന് പകരമായി ദൈവം അനുഗ്രഹിച്ച്‌ നല്‍കിയ പൊന്നുമോനാണ് ഫഹദ് എന്നു പറയുന്നു അബ്‍ദുള്ളക്കുട്ടി.

‘മാലിക്കി’നെയും ഫഹദിനെയും കുറിച്ച്‌ അബ്‍ദുള്ളക്കുട്ടി

‘മാലിക്ക് കണ്ടു. സമീപകാലത്ത് കണ്ട ഉഗ്രന്‍ ചലചിത്രാവിഷ്‍കാരം. സിനിമ സംവിധാകയന്‍റെ കലയാണെന്ന് പറയാറുണ്ട്. ഇവിടെയും മഹേഷ് നാരായണന്‍റെ പ്രതിഭയ്ക്ക് പത്തരമാറ്റിന്‍റെ തിളക്കം ഉണ്ട്. പക്ഷേ ഫഹദ് ഫാസിലിന്‍റെ സിനിമ കണ്ടുകഴിഞ്ഞാല്‍ നമ്മള്‍ തിരുത്തി പറയണ്ടിവരും. ഫഹദ് ഉണ്ടെങ്കില്‍ ആസിനിമ സംവിധായന്‍റെയും ഫഹദിന്‍റെയും സംയുക്ത കലയാണ്. ഫഹദ് തന്‍റെ സിനിമകളില്‍ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്. മലയാളസിനിമയ്ക്ക് മഹാനടന്‍ മോഹന്‍ലാലിനെ സമ്മാനിച്ച ഫാസിലിന് പകരമായി ദൈവം അനുഗ്രഹിച്ച്‌ നല്‍കിയ പൊന്നുമോനാണ് ഫഹദ്. ചന്ദനംചാരിയാല്‍ ചന്ദനം മണക്കും എന്ന് പറഞ്ഞത് പോലെ ഈ ചിത്രത്തില്‍ അഭിനയിച്ചവരല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടിട്ടുണ്ട്. നിമിഷ മുതല്‍ എന്‍റെ നാട്ടുകാരന്‍ അമല്‍ വരെ. മലയാള സിനിമയ്ക്ക് മാലിക്ക് ഒരു മുതല്‍ക്കൂട്ട് തന്നെയാണ്. മഹാമാരിയുടെ കാലത്ത് വീട്ടിലിരുന്ന് കാണാന്‍ ആമസോണ്‍ പ്രൈമിലൊരുക്കിയ നല്ല സിനിമയ്ക്കു പിന്നില്‍ യത്നിച്ച കലാകാരമാരെയെല്ലാം അദ്ദംഹ അഭിനന്ദിച്ചു.

Related Articles

Back to top button