സ്കൂള്‍ബസ് ട്രാക്ക് ചെയ്യാന്‍ ആപ്പ് പുറത്തിറക്കി
ഷാര്‍ജയില്‍ സ്കൂള്‍ബസ് ട്രാക്ക് ചെയ്യാന്‍ ആപ്പ് പുറത്തിറക്കി. ‘യുവര്‍ ചില്‍ഡ്രന്‍ ആര് സേഫ്’ എന്ന ആപ്ലിക്കേഷനാണ് പുറത്തിറക്കിയിരിക്കുന്നത്. ഷാര്‍ജയിലെ 122 സ്വകാര്യ സ്കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് ആപ്പ് ലഭ്യമാകും. സ്കൂള്‍ ബസ് സൂപ്പര്‍വൈസര്‍മാര്‍ക്കും വിദ്യാര്‍ഥികളുടെ ഹാജര്‍ രേഖപ്പെടുത്താനും ആപ്പ് ഉപയോഗിക്കാമെന്ന് ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോറിറ്റി ഡയറക്ടര്‍ അലി അല്‍ ഹൊസാനി അറിയിച്ചു.
വിദ്യാര്‍ഥികളെ സ്കൂളിലേക്കും പുറത്തേക്കും കൊണ്ടുപോകുമ്പോള്‍ സ്കൂള്‍ ബസുകള്‍ നിരീക്ഷിക്കാന്‍ പ്രത്യേക ജീവനക്കാരുണ്ട്. യാത്രകളുടെ എണ്ണം രേഖപ്പെടുത്താനും അടിയന്തര സാഹചര്യങ്ങളില്‍ മുന്നറിയിപ്പുകള്‍ അയക്കാനും ആപ് വഴി സാധിക്കും. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എല്ലാ ബസുകളിലും ഏഴ് നിരീക്ഷണ ക്യാമറകള്‍ ബസിന് അകത്തും പുറത്തും സജ്ജീകരിച്ചിട്ടുണ്ട്.