Thrissur

തൃശൂർ മെഡിക്കൽ കോളേജിൽ കൊറോണ പടരുന്നു

“Manju”

തൃശൂർ : തൃശൂർ മെഡിക്കൽ കോളേജിൽ രോഗികൾക്കിടയിൽ കൊറോണ വ്യാപിക്കുന്നു. വാർഡിൽ കഴിയുന്ന 44 രോഗികൾക്കാണ് കൊറോണ ബാധിച്ചത്. രോഗികൾക്ക് കൂട്ടിരിക്കാൻ എത്തിയ 37 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആശുപത്രിയ്‌ക്കുള്ളിൽ കൊറോണ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്‌ക്കും വാർഡിലേയ്‌ക്കും ആളുകളുടെ തള്ളിക്കയറ്റം ഉണ്ട്. ആശുപത്രിയ്‌ക്കുള്ളിലെ രോഗികളുടെ തിരക്ക് ഇനിയും നിയന്ത്രിക്കാനായിട്ടില്ല. വരാന്തയും മറ്റ് സ്ഥലങ്ങളും കൃത്യമായി സാനിറ്റൈസ് ചെയ്യുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. മാസ്‌ക് ഉപയോഗിക്കുന്നതിലും വീഴ്ചയുണ്ടെന്നാണ് ഹോസ്പിറ്റൽ ഇൻഫെക്ഷൻ കമ്മിറ്റിൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

ആഴ്ചകൾക്ക് മുൻപ് മെഡിക്കൽ കോളേജിലെ മുപ്പതിലധികം എംബിബിഎസ് വിദ്യാർത്ഥികൾക്കും കാന്റീൻ ജീവനക്കാർക്കും രോഗം ബാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണ റിപ്പോർട്ട് ഹോസ്പിറ്റൽ ഇൻഫെക്ഷൻ കമ്മിറ്റി സൂപ്രണ്ടിന് കൈമാറിയി.

Related Articles

Back to top button