Latest

ശ്രീന ഖുറാനി മത്സരിക്കുന്നു

“Manju”

ഇന്ത്യന്‍-അമേരിക്കന്‍ എഞ്ചിനീയറും സംരംഭകയുമായ ശ്രീന ഖുറാനി, കാലിഫോര്‍ണിയയിലെ ഡിസ്ട്രിക്‌ട് 42 ല്‍ നിന്ന് ഡെമോക്രാറ്റ് ടിക്കറ്റില്‍ കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്നു. ജൂലൈ 22ന് ക്യാംപെയ്ന്‍ ആരംഭിച്ചു. 1992 മുതല്‍ 15 തവണ തുടര്‍ച്ചയായി വിജയിക്കുന്ന റിപ്പബ്ലിക്കന്‍ കെന്‍ കാല്‍വെര്‍ട്ടിനെയാണ് ഖുറാനി നേരിടുന്നത്. ഒടുവില്‍ നടന്ന തിരഞ്ഞെടുപ്പിലും കാല്‍വെര്‍ട്ട് വിജയം ആവര്‍ത്തിച്ചിരുന്നു. റിവര്‍സൈഡില്‍ ജനിച്ചു വളര്‍ന്ന ഖുറാനി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും ഭക്ഷണത്തിനും വെള്ളത്തിനുമായി സുസ്ഥിര പരിഹാരങ്ങള്‍ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടുള്ള കമ്ബനികള്‍ ആരംഭിക്കാന്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഖുറാനി, ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും കുറഞ്ഞ ചെലവില്‍ നിലവാരത്തോടെ ലഭ്യമാകുന്ന മാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന സ്റ്റാര്‍ട്ടപ്പ് ബിസിനസുകളുടെ ഉപദേശകയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Related Articles

Back to top button