KeralaLatest

പൊന്നാനി താലൂക്കില്‍ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നിയന്ത്രണങ്ങൾ തുടരും

“Manju”

 

മലപ്പുറം: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി താലൂക്കില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ആയില്ല.പൊന്നാനി നഗരസഭ വെളിയംകോട് പെരുമ്പടപ്പ് തീരമേഖല ട്രിപ്പിള്‍ ലോക്ക് ഡൗണിലാണ്. താലൂക്കിലെ മറ്റു മേഖലകളില്‍ കണ്ടയ്മെന്റ് സോണ്‍
നിരോധനാജ്ഞ എന്നിവ തുടരുകയാണ്.കണ്ടയ്ന്‍മെന്റ് സോണ്‍ നിലനില്‍ക്കുന്ന ചങ്ങരംകുളം എടപ്പാള്‍ മേഖലയില്‍ അവശ്യവസ്തുക്കളുടെ വില്‍പന ഉച്ചക്ക് ഒരു മണി വരെ മാത്രമായിരിക്കും. മറ്റു സ്ഥാപനങ്ങള്‍ ഒന്നും തുറക്കാനുള്ള അനുമതി ആയിട്ടില്ല.നിയന്ത്രണങ്ങളുടെ ഭാഗമായി താലൂക്കില്‍ പോലീസ് പെട്രോളിംഗും പരിശോധനയും ശക്തമായി തുടരും.ലംഘിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കുമെന്ന് പോലീസ് മേധാവി അറിയിച്ചു.

Related Articles

Back to top button