InternationalLatest

വനിതാ ബോക്‌സിങ്ങില്‍ മേരി കോം പ്രീ ക്വാര്‍ട്ടറില്‍

“Manju”

ടോക്കിയോ ; വനിതാ ബോക്സിങ്ങില്‍ ഇന്ത്യയുടെ അഭിമാന താരം മേരികോം പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ആറുതവണ ലോക ചാമ്പ്യനായ മേരി കോം 48-51 കിലോ വിഭാഗം വനിതകളുടെ ബോക്സിങ്ങിലാണ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ മിഗ്വേലിന ഗാര്‍സിയ ഹെര്‍ണാണ്ടസിനെ കീഴടക്കിയാണ് മേരികോം പ്രീ ക്വാര്‍ട്ടറിലെത്തിയത്.

4-1നാണ് മേരി കോം മിഗ്വേലിനയെ പരാജയപ്പെടുത്തിയത്. ആദ്യ റൗണ്ട് ഏറെ ആവേശകരമായിരുന്നു. സമനിലയിലാണ് അത് അവസാനിച്ചത്. ആദ്യ രണ്ട് റൗണ്ടുകള്‍ക്ക് ശേഷം സ്കോര്‍ലൈന്‍ 19-19 എന്ന നിലയിലായിരുന്നു. ബോക്സിങ്ങില്‍ ഇന്ത്യയുടെ വിജയപ്രതീക്ഷയാണ് മേരി കോം.

Related Articles

Back to top button