IndiaLatest

കാമുകിയെ കാണാനെത്തിയ 17 കാരനെ മർദ്ദിച്ചു കൊന്നു 

“Manju”

പട്​ന ; സ്നേഹിച്ച പെൺകുട്ടിയെ കാണാനെത്തിയ 17 കാരനെ മർദ്ദിച്ച് കൊലപ്പെടുത്തുകയും , ജനനേന്ദ്രിയം മുറിച്ചു മാറ്റുകയും ചെയ്തു . ബിഹാറിലെ മുസാഫർപൂർ ജില്ലയിലാണ് സംഭവം . കാന്തി പോലീസ് സ്റ്റേഷനു സമീപം രേപുര രാംപുർഷ ഗ്രാമനിവാസി സൗരഭ് കുമാറിനെയാണ് വെള്ളിയാഴ്ച രാത്രി അയൽ ഗ്രാമമായ സോർബറയിലെ കാമുകിയുടെ വീട്ടിൽ ക്രൂരമായി പരിക്കേൽപ്പിച്ച നിലയിൽ കണ്ടെത്തിയത് .

പെൺകുട്ടിയെ കാണാനെത്തിയ 17 കാരനെ പെൺകുട്ടിയുടെ വീട്ടുകാർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു . തുടർന്ന് ജനനേന്ദ്രിയം മുറിച്ചു മാറ്റി . രക്തത്തിൽ കുളിച്ച നിലയിലാണ് സൗരഭ് കുമാറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .എന്നാൽ ചികിത്സയ്‌ക്കിടെ സൗരഭ് മരണപ്പെട്ടു . കാന്തി പോലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചത് . സംഭവത്തിൽ അന്വേഷണവും ആരംഭിച്ചു.

ഇതിനിടെ യുവാവിന്റെ കൊലപാതകത്തിൽ പ്രകോപിതനായ വീട്ടുകാരും ബന്ധുക്കളും പ്രതിയായ സുശാന്ത് പാണ്ഡെയുടെ വീട് ആക്രമിക്കുകയും ചെയ്തു . യുവാവിന്റെ ശവസംസ്ക്കാര കർമ്മങ്ങളും സുശാന്ത് പാണ്ഡെയുടെ വീടിനു മുന്നിലാണ് നടത്തിയത് .

സുശാന്ത് പാണ്ഡെ നിലവിൽ പോലീസ് കസ്റ്റഡിയിലാണ് . മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുന്നുണ്ട് . സുശാന്ത് പാണ്ഡെയുടെ വീട് ആക്രമിച്ച കേസിലും മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഗ്രാമത്തിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട് .

Related Articles

Back to top button