KeralaLatest

വഴിയോരത്ത് വ്യാജമുട്ടകള്‍; വിലക്കുറവ് നോക്കി ഉദരരോഗങ്ങള്‍ വാങ്ങരുത്

“Manju”

വഴിയോരത്ത് വില്‍പ്പനയ്ക്കു വച്ചിരിക്കുന്നത് ഹാച്ചറിയില്‍ വിരിയന്‍ വച്ച മുട്ടകളാണ്. ഹാച്ചറിയില്‍ വിരിയാത്ത, കേടുള്ളതും ഗുണനിലവാരമില്ലാത്തതുമായ മുട്ടകള്‍ നാലോ അഞ്ചോ രൂപയ്ക്കാണ് വില്‍ക്കുന്നത്.
കുട്ടനാടന്‍ മേഖലയില്‍ കേടില്ലാത്ത നാടന്‍ താറാമുട്ട സുലഭമായി ലഭിക്കും. എട്ടോ ഒമ്ബതോ രൂപയാണ് വില.
ഇവിടെ താറാവുകളെ വളര്‍ത്തുന്നുണ്ട്. അതു കൊണ്ടു തന്നെ പാടശേഖരങ്ങളില്‍ വ്യാപകമായി താറാവിന്‍ പറ്റങ്ങളെ കാണാം. ആ മുട്ടകള്‍ക്ക് കേടോ രുചി വ്യത്യാസമോ ഉണ്ടാവില്ല. എന്നാല്‍ ആലപ്പുഴ ജില്ലയുടെ അതിര്‍ത്തിയായ തണ്ണീര്‍മുക്കത്തും വെച്ചൂരിലും സമീപഗ്രാമങ്ങളിലും വഴിയോരത്ത് മുട്ടക്കച്ചവടം തകൃതിയായി നടക്കുന്നുണ്ട്.
അഞ്ചോആറോ രൂപയേ ഉള്ളു താറാമുട്ടയ്ക്ക് വില.
വിനോദ സഞ്ചാരികളും മറ്റു യാത്രക്കാരുമൊക്കെ ഈ കച്ചവടക്കാരില്‍ നിന്ന് ‘നല്ല ലാഭത്തില്‍’ മുട്ട വാങ്ങിക്കൊണ്ടു പോകുന്നുമുണ്ട്.
ഹാച്ചറിയില്‍ വിരിയാന്‍ വച്ച മുട്ടകളാണ് ഇവിടെ വിലക്കുറവില്‍ വില്‍ക്കുന്നത്. ഹാച്ചറിയില്‍ വിരിയാത്ത, കേടുള്ളതും ഗുണനിലവാരമില്ലാത്തതുമായ മുട്ടകളാണ് വഴിയോരക്കച്ചവടക്കാര്‍ വില്പനയ്ക്ക് വയ്ക്കുന്നത്.
വീട്ടില്‍ ഉപയോഗിച്ചു നോക്കുമ്ബോഴാണ് ഭൂരിഭാഗവും കേടുള്ള മുട്ടകളാണെന്ന് തിരിച്ചറിയുന്നത്.
കോട്ടയം ആലപ്പുഴ ജില്ലകളില്‍ മാത്രമല്ല, കേരളത്തിലുടനീളം വ്യാജ മുട്ടകള്‍ വ്യാപകമായി വിറ്റഴിക്കുന്നുണ്ട്.
വ​ഴി​യോ​ര ക​ച്ച​വ​ട​ത്തി​നാ​യി എ​ത്തി​ച്ച താ​റാ​മു​ട്ട കൃ​ത്രി​മ​മാ​യി നി​ര്‍​മി​ച്ച​താ​ണെ​ന്ന സം​ശ​യ​ത്തി​ല്‍ നാ​ട്ടു​കാ​ര്‍ വാ​ഹ​നം ത​ട​ഞ്ഞ് പോ​ലീ​സി​ലേ​ല്‍​പ്പി​ച്ച സംഭവം കണ്ണൂര്‍ ജില്ലയിലെ ചില മലയോര ഗ്രാമങ്ങളില്‍ ഈയിടെ ഉണ്ടായി.
കേളകം ക​ണ്ട​പ്പു​ന​ത്ത് കഴിഞ്ഞ ദിവസം ഉ​ച്ച​യോ​ടെ​ ആ​ന്ധ്രാ​പ്ര​ദേ​ശ് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള വാ​ഹ​നം മു​ട്ട​ വില്‍പ്പനയ്ക്ക് എ​ത്തി​. ഒ​രെ​ണ്ണ​ത്തി​ന് ആറ് രൂ​പ വി​ല.
മു​ട്ട​യു​ടെ വി​ല​ക്കു​റ​വ് സം​ബ​ന്ധി​ച്ച്‌ സം​ശ​യ​മു​യ​ര്‍​ന്ന​തോ​ടെ നാട്ടുകാരില്‍ചിലര്‍ മു​ട്ട വാ​ങ്ങി പൊ​ട്ടി​ച്ച്‌ നോ​ക്കി.
മു​ട്ട​പൊ​ട്ടി​ക്കു​ന്ന​ത് ക​ണ്ട​തോ​ടെ വാ​ഹ​നവുമായി മുട്ടക്കച്ചവടക്കാര്‍ മുങ്ങി.
പൊ​ട്ടി​ച്ചു നോക്കിയ മു​ട്ട​യ്ക്കു​ള്ളി​ല്‍ മ​ഞ്ഞ​ക്ക​രു​വും വെ​ള്ള​യും ത​മ്മി​ല്‍ വേ​ര്‍​തി​രി​വി​ല്ലാ​യി​രു​ന്നു. ഒ​രു​ത​രം ക​ല​ങ്ങി​യ ദ്രാ​വ​ക രൂ​പ​ത്തി​ലാ​യി​രു​ന്നു മു​ട്ട. തോ​ടും വെ​ള്ള​യും ത​മ്മി​ല്‍ വേ​ര്‍​തി​രി​ക്കു​ന്ന പാ​ട​യാ​ക​ട്ടെ പ്ലാ​സ്റ്റി​ക്കി​നു സ​മാ​ന​വും. ഇ​ത് ക​ത്തി​ച്ചു നോ​ക്കി​യ​പ്പോ​ള്‍ പ്ലാ​സ്റ്റി​ക്ക് ക​ത്തു​ന്ന ഗ​ന്ധ​വും അ​നു​ഭ​വ​പ്പെ​ട്ടു.
മു​ട്ട​യു​ടെ തോ​ട് പു​ഴു​ങ്ങാ​തെ ത​ന്നെ പൊ​ളി​ക്കാ​നാ​കു​മെ​ന്ന​താ​ണ് മ​റ്റൊ​രു കൗ​തു​കം. തോ​ട് പൊ​ളി​ച്ചു ക​ഴി​ഞ്ഞാ​ല്‍ ഒ​രു ത​രം റ​ബ​ര്‍ ഉ​ത്പ​ന്നം പോ​ലെ​യാ​യി​രു​ന്നു.​
സം​ശ​യം തോ​ന്നി​യ നാട്ടുകാര്‍ മു​ട്ട വാ​ഹ​നം സമീപ പ്രദേശങ്ങളിലൊക്കെ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​ല്ല. തു​ട​ര്‍​ന്ന് കേ​ള​കം പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു.
നേ​ര​ത്തെ ക​ണ്ട അതേ വാഹനവും മ​റ്റു ര​ണ്ടു വാ​ഹ​ന​ങ്ങ​ളും വൈ​കു​ന്ന​രം അ​മ്ബാ​യ​ത്തോ​ട്ടി​ല്‍ ക​ണ്ട​തോ​ടെ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞി​ട്ടു. കേ​ള​കം പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. മു​ട്ട പ്രാ​ഥ​മി​ക​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ക​ണ്ട​പ്പു​ന​ത്ത് പ​രി​ശോ​ധി​ച്ച മു​ട്ട​യു​ടെ സ​മാ​ന​രീതി തന്നെ.
പ​ല മു​ട്ട​ക​ളും അ​ട​യാ​ള​പ്പെ​ടു​ത്തി​യ നി​ല​യി​ലു​മാ​യി​രു​ന്നു. കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി പോ​ലീ​സ് മു​ട്ട​ക​ള്‍ ശേ​ഖ​രി​ച്ച്‌ ആ​രോ​ഗ്യ​വ​കു​പ്പി​ന് കൈ​മാ​റി.
ഇതിനിടെ കോഴിക്കോട് പന്തീരാങ്കാവ് പയ്യടിമീത്തല്‍ ഗവ. എല്‍ പി സ്‌കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനു നല്‍കാനായി കൊണ്ട് വന്ന മുട്ടയില്‍ സൂഷ്മാണു.
ഫുഡ് സേഫ്റ്റി ഓഫീസറുടെ കൃത്യമായ ഇടപെടല്‍ മൂലം വന്‍ ഭക്ഷ്യവിഷബാധ ഒഴിവായി
സ്‌കൂളില്‍ കഴിഞ്ഞദിവസം രാവിലെ കുട്ടികള്‍ക്ക് നല്‍കാനായി പുഴുങ്ങി സൂക്ഷിച്ച കോഴിമുട്ടയുടെ തോട് പൊളിച്ചപ്പോള്‍ ചില മുട്ടകളില്‍ പിങ്ക് നിറവും മുട്ടയുടെ വെള്ള അല്പം കലങ്ങിയതായും കാണപ്പെട്ടു.
ഇതില്‍ ആശങ്ക തോന്നിയ സ്‌കൂളിലെ ടീച്ചര്‍, നൂണ്‍മീല്‍ ഓഫീസറെയും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറേയും വിവരമറിയിച്ചു.
സ്ഥലത്തെത്തിയ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ സ്യൂഡോമോണസ് എന്ന സൂക്ഷ്മണുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു.

Related Articles

Back to top button