IndiaKeralaLatest

പി. പ്രസാദിന്റെ സത്യപ്രതിജ്ഞ : ജന്മനാട്ടില്‍ വൃക്ഷത്തൈകള്‍ നട്ട് ആഘോഷം

“Manju”

ചാരുംമൂട്: നാട്ടില്‍നിന്ന് ആദ്യമായി ഒരാള്‍ സംസ്ഥാന മന്ത്രിയാകുന്നതിന്റെ സന്തോഷം ഫലവൃക്ഷത്തൈകള്‍ നട്ടാണ് പാലമേല്‍ ഗ്രാമപഞ്ചായത്ത് പങ്കുവെച്ചത്. ഗ്രാമപഞ്ചായത്ത് മറ്റപ്പള്ളി വാര്‍ഡിലെ താമസക്കാരനും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമായ പി. പ്രസാദാണ് കൃഷിമന്ത്രിയായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തത്.
പ്രസാദിെന്‍റ സൃഹൃത്തും ഇതേ വാര്‍ഡില്‍നിന്നുള്ള കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എന്‍. പ്രമോദ് നാരായണന്‍ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടതും ഗ്രാമത്തിന് ഇരട്ടിമധുരമാണ് സമ്മാനിച്ചത്.
സത്യപ്രതിജ്ഞ നടന്ന വൈകീട്ട് മൂന്നരക്ക് പഞ്ചായത്ത് ഓഫിസ് വളപ്പിലും പഞ്ചായത്തിെന്‍റ അധീനതയിലുള്ള സ്ഥാപനങ്ങളിലും ഇവര്‍ പഠിച്ച സി.ബി.എം എച്ച്‌.എസ്.എസിലും അംഗന്‍വാടികളിലും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലുമാണ് ഫലവൃക്ഷത്തൈകള്‍ നട്ടത്.
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എസ്. രജനി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബി. വിനോദ്, ജില്ല പഞ്ചായത്ത് അംഗം കെ. തുഷാര, സ്ഥിരം സമിതി അധ്യക്ഷരായ കെ. സുമ, ആര്‍. സുജ, നൂറനാട് സി.ഐ ഡി. ഷിബുമോന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നദീറ നൗഷാദ്, അസി. സെക്രട്ടറി അനില്‍കുമാര്‍ തുടങ്ങിയവര്‍ വിവിധ സ്ഥാപനങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടു.
പാലമേല്‍ ഗ്രാമത്തിലെ പാര്‍ട്ടി സഖാക്കള്‍ മന്ത്രിയുടെ വീട്ടില്‍ ഒത്തുചേര്‍ന്ന് മധുരം പങ്കുവെച്ചും വൃക്ഷത്തൈകള്‍ നട്ടുമാണ് സന്തോഷം പ്രകടിപ്പിച്ചത്. ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കെ. ചന്ദ്രനുണ്ണിത്താന്‍ വൃക്ഷത്തൈ നട്ടു. നേതാക്കളായ എം. മുഹമ്മദാലി, കെ. കൃഷ്ണന്‍ കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം ആര്‍. സുജ, പഞ്ചായത്ത് അംഗം അജയഘോഷ്, ആര്‍. രാജേഷ്, എസ്. അരുണ്‍, ബാലനുണ്ണിത്താന്‍, നൗഷാദ് എ. അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button