India

രാഷ്‌ട്രപതി കശ്മീരിലെത്തി: കാർഗിൽ വിജയ് ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കും

“Manju”

ശ്രീനഗർ: കാർഗിൽ വിജയ് ദിവസ് ആഘോഷങ്ങളുടെ ഭാഗമായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ ജമ്മു കശ്മീർ, ലഡാക്ക് സന്ദർശനത്തിന് തുടക്കമായി. ശ്രീനഗറിലെത്തിയ രാഷ്‌ട്രപതിയെ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ സ്വീകരിച്ചു. ഗാർഡ് ഓഫ് ഓണർ നൽകി സൈന്യം സൈന്യം ആദരിച്ചു.

28 വരെയാണ് രാഷ്‌ട്രപതിയുടെ സന്ദർശനം. നാളെ കാർഗിൽ വിജയ് ദിവസിന്റെ 22-ാം വാർഷികത്തിൽ യുദ്ധസ്മാരകത്തിൽ രാഷ്‌ട്രപതി ആദരമർപ്പിക്കും. 27 ന് ശ്രീനഗറിലെ കശ്മീർ സർവകലാശാലയുടെ 19-ാമത് വാർഷിക സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. രാഷ്‌ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

നുഴഞ്ഞ് കയറിയ പാക് സൈന്യത്തെ തുരത്തി പാകിസ്താന് മേൽ ഇന്ത്യ നേടിയ യുദ്ധവിജയത്തെയാണ് കാർഗിൽ വിജയ് ദിവസ് ഓർമ്മപ്പെടുത്തുന്നത്. കരസേനയും വ്യോമസേനയും സംയുക്തമായി നടത്തിയ പോരാട്ടത്തിനൊടുവിലാണ് കാർഗിലിൽ ഇന്ത്യ വിജയക്കൊടി പാറിച്ചത്.

യുദ്ധവിജയ വാർഷികാഘോഷത്തിന്റെ ഭാഗമായി സേനാതലത്തിൽ ആഘോഷങ്ങൾ നടക്കും. വീരമൃത്യു വരിച്ച ജവാൻമാർക്ക് ഡൽഹിയിലെ യുദ്ധസ്മാരകത്തിൽ വിവിധ സേനാവിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ ആദരമർപ്പിക്കും.

Related Articles

Back to top button