IndiaLatest

കേരളത്തിൽ നീതികിട്ടിയില്ല : അഞ്ചുതെങ്ങ് നെടുങ്ങണ്ട സ്വദേശിനി പ്രധാനമന്ത്രിയെ കാണാൻ ഡൽഹിയിലേക്ക്.

“Manju”

സ്വന്തമായി ഒരു ജോലി എന്ന സ്വപ്‍നം കേരളത്തിൽ സാധ്യമാകാതായപ്പോൾ അഞ്ചുതെങ്ങ് സ്വദേശിനി പ്രധാന മന്ത്രിയെ കാണാൻ ഡൽഹിയിലേക്ക് വണ്ടി കയറി.

കേരളത്തിൽ തനിക്ക് ജോലി കിട്ടുമെന്ന പ്രതീക്ഷ അസ്തമിച്ചതോടെയാണ് അഞ്ചുതെങ്ങ് നെടുങ്ങണ്ട സ്വദേശിനി പ്രധാനമന്ത്രിയെ നേരിൽ കാണണമെന്ന നിശ്ചയദാർഢ്യവുമായി ഇറങ്ങിതിരിച്ചത്.

MA BED വിദ്യാഭ്യാസമുള്ള 33 കാരിയായ യുവതി തന്റെ കുടുംബത്തിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പഠിച്ചു സ്വന്തമാക്കിയ ബിരുദങ്ങൾ കൊണ്ട് ഒരു തൊഴിൽ നേടുവാനായി നിരവധി തവണ PSC ടെസ്റ്റ്‌കൾ എഴുതിയങ്കിലും ജോലി നേടുവാൻ കഴിഞ്ഞിരുന്നില്ല.

ചെറിയതോതിൽ പാരലൽ ട്യൂഷൻ സെന്ററുകളിൽ അധ്യാപികയായി ജോലിക്ക് ശ്രമിച്ചിരുന്നെങ്കിലും തുടരെ തുടരെ PSC ടെസ്റ്റുകളിൽ മികച്ച സ്ഥാനത്ത് എത്താൻ കഴിഞ്ഞ തനിക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന മനോവിഷമം യുവതിയെ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു.തുടർന്നാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിയെ നേരിൽ കണ്ട് ജോലി ആവിശ്യപ്പെടാമെന്ന ലക്ഷ്യവുമായി ഒറ്റയ്ക്ക് ദില്ലിയിലേക്ക് യാത്ര തിരിക്കുക എന്ന തീരുമാനത്തിൽ എത്തിയത്.

കഴിഞ്ഞ ദിവസം യുവതിയുടെ മാതാപിതാക്കൾ അഞ്ചുതെങ്ങ് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്ന്വഷണത്തിൽ യുവതിയെ വടോദര റെയിൽവേ സ്റ്റേഷനിൽ വെച്ച് റെയിൽവേ പോലീസ് കണ്ടെത്തുകയായിരുന്നു.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ യുവതി തനിക്ക് കേരളത്തിൽ നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടമായതിനാൽ ഭാരതത്തിന്റെ പ്രധാന മന്ത്രിയെ നേരിൽ കണ്ട് തനിക്ക് ഒരു ജോലി വേണം എന്ന ആവശ്യം ബോധിപ്പിക്കുവാനായാണ് താൻ വീട് വിട്ടിറങ്ങിയതെന്ന് പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

Related Articles

Back to top button