IndiaLatest

കൈയടിച്ച്‌ തലശ്ശേരി

“Manju”

തലശ്ശേരി: ഇന്ത്യയുടെ കായികചരിത്രത്തില്‍ ആദ്യമായി ഒളിമ്പിക് ഫെന്‍സിംഗില്‍ മത്സരിക്കുന്ന വനിതയെന്ന റെക്കാര്‍ഡോടെ ഭവാനിദേവി ഇന്ന് ഇറങ്ങാനിരിക്കെ തലശ്ശേരി സായി സെന്ററും അഭിമാനമുഹൂര്‍ത്തത്തില്‍. ലണ്ടനില്‍ ട്രിപ്പിള്‍ ജമ്ബില്‍ മത്സരിച്ച മയൂഖ ജോണിക്ക് പിന്നാലെ ഒളിമ്ബിക്സില്‍ പങ്കെടുക്കുന്ന സായി സെന്ററിന്റെ രണ്ടാമത്തെ താരമാണ് ഈ തമിഴ്നാട്ടുകാരി.കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും അണ്ടര്‍ 30 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും നേടിയിട്ടുണ്ട് ഭവാനിദേവി.സായി സെന്ററിലെ കോച്ച്‌ സാഗര്‍ എസ്. ലാഗുവിന് കീഴിലുള്ള പരിശീലനമാണ് ഭവാനിയെ മികവിലേക്കുയര്‍ത്തിയത്.

Related Articles

Back to top button