InternationalLatest

ഒളിമ്പിക്‌സ് : രണ്ടാം ദിനവും ആധിപത്യം തുടര്‍ന്ന് ചൈന

“Manju”

ഒളിമ്പിക്സ് രണ്ടാം ദിനത്തിലും മെഡല്‍ വേട്ടയില്‍ ചൈന ഒന്നാം സ്ഥാനം നില നിര്‍ത്തി. ഇന്നലെ മൂന്ന് സ്വര്‍ണ മെഡലുകള്‍ കൂടി ചൈന നേടി. കൂടാതെ ഒരു വെള്ളിയും മൂന്നു വെങ്കലവും സ്വന്തമാക്കി. ഇതോടെ ചൈന രണ്ട് ദിവസത്തിനുള്ളില്‍ 11 മെഡലുകള്‍ ആണ് സ്വന്തമാക്കിയത്. ആദ്യ ദിവസത്തെക്കാള്‍ മികച്ച പ്രകടനമാണ് ചൈന രണ്ടാം ദിനത്തില്‍ നടത്തിയത്.

പോയിന്റ് പട്ടികയില്‍ ജപ്പാന്‍ ആണ് രണ്ടാമത്. ഇന്നലെ നീന്തലിലും സ്‌കേറ്റിങ് അടക്കമുള്ള ഇനങ്ങളിലും ആയി 4 സ്വര്‍ണ മെഡലുകള്‍ ആണ് ജപ്പാന്‍ സ്വന്തമാക്കിയത്. ഇതോടെ 5 സ്വര്‍ണവും ഒരു വെള്ളിയും ആയി അവര്‍ രണ്ടാമത് എത്തി. ഇന്നലെ നാലു സ്വര്‍ണവും 2 വെള്ളിയും 4 വെങ്കലവും അടക്കം 10 മെഡലുകള്‍ ആണ് അമേരിക്കന്‍ ടീം സ്വന്തമാക്കിയത്.

Related Articles

Back to top button