KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (05-01-2024 ) വെള്ളിയാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

ശാന്തിഗിരി ആശ്രമം ചെന്നൈ സില്‍വര്‍ ജൂബിലി ആഘോഷം :

  • ആശ്രമം ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത അമൃത ജ്ഞാനതപസ്വിനി ഇന്ന് ശാന്തിഗിരി ആശ്രമം ചെന്നൈ ബ്രാഞ്ച് സില്‍വര്‍ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി പോത്തന്‍കോട് ആശ്രമത്തില്‍ നിന്നും രാവിലെ 9.40 ന് തിരിക്കുന്നു. രാവിലെ 11.55 നുള്ള ഇന്‍ഡിഗോ എയര്‍ലന്‍സിന്റെ 6E6169 ഫ്ലൈറ്റിലാണ് ശിഷ്യപൂജിത ചെന്നൈയിലേക്ക് തിരിക്കുന്നത്. ആശ്രമം ഗേറ്റ് നമ്പര്‍ 3 ല്‍ നിന്ന് ഭക്തജനങ്ങള്‍ ശിഷ്യപൂജിതയ്ക്ക് യാത്ര അയപ്പ് നല്‍കും. ഉച്ചയ്ക്ക് 1.30 ന് ചെന്നൈ എയര്‍പോര്‍ട്ടിലെത്തുന്ന ശിഷ്യപൂജിതയെ ആശ്രമം ബ്രാഞ്ച് കോര്‍ഡിനേഷന്‍ കമ്മിറ്റി ചുമതലക്കാര്‍ ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് ചെന്നൈയിലെ ഗുരുഭക്ത ഭവനങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന ശിഷ്യപൂജിത 6 ന് രാവിലെ ചെയ്യൂര്‍ ശാന്തിഗിരി ആശ്രമത്തിലെത്തിച്ചേരും.
  • സില്‍വര്‍ ജൂബിലി ആഘോഷം തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു. വിശിഷ്ടാതിഥികളെ ക്ഷണിക്കല്‍ തുടരുന്നു. മക്കള്‍ ആരോഗ്യം മെഡിക്കല്‍ ക്യാമ്പ് സര്‍വ്വേ തുടരുന്നു.

യാമപ്രാര്‍ത്ഥന

ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടന്നുവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് ശാന്തിഗിരി ആശ്രമം, തിരുവനന്തപുരം ആറ്റിങ്ങല്‍ ഏരിയയിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന് : രാവിലെ9മണിമുതൽ5മണിവരെ

  • . വന്ദന പി. മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. ഫോണ്‍ : 97447 20556

Related Articles

Back to top button