Latest

സൈനസെറ്റിസ് : കാരണങ്ങളും പ്രതിവിധിയും

“Manju”

സാധാരണ ജലദോഷം, അലര്‍ജി കൊണ്ടുള്ള ജലദോഷം, മൂക്കിലെ ദശ, പോളിപ്പ്, മൂക്കിന്റെ പാലം വളഞ്ഞിരിക്കുക എന്നതൊക്കെ സൈനസൈറ്റിസ് ഉണ്ടാകാന്‍ കാരണമാകുന്നു. മുഖത്ത് വേദന തോന്നുകയും ചിലരിലത് പല്ലിലേക്കു വ്യാപിക്കുകയും മൂക്കടപ്പും മണമറിയാതിരിക്കുകയും മൂക്കില്‍ നിന്നു പഴുപ്പു കലര്‍ന്ന കഫം മഞ്ഞ നിറത്തിലോ പച്ചകലര്‍ന്ന മഞ്ഞ നിറത്തിലോ വരികയും അതിനു ദുര്‍ഗന്ധം തോന്നുകയും രോഗം കൂടുന്‌പോള്‍ പനിയും കുളിരും തോന്നുകയും ഒക്കെയാണു സൈനസൈറ്റിസിന്റെ ലക്ഷണങ്ങള്‍.

ചൂടുവെള്ളമോ ചൂട് ചിക്കന്‍ സൂപ്പോ ഇടയ്ക്കിടയ്ക്ക് കുടിച്ചു കൊണ്ടിരിക്കുക.
*പച്ചമഞ്ഞളും തുളസിയിലയും ഇട്ട് ആവി പിടിക്കുന്നത് നല്ലതാണ്.
*ധാരാളം വെള്ളം കുടിക്കുക.
*കുറച്ച്‌ ദിവസത്തേക്ക് വെയിലും പൊടിയും അടിക്കാതെ നോക്കുക.
*ഉറങ്ങുമ്പോള്‍ തല ഉയര്‍ത്തി വച്ച്‌ കിടക്കുക. മുഖത്ത് വേദനയുള്ള ഭാഗങ്ങളില്‍ ചൂടുപിടിക്കുക. എന്നിവയൊക്കെ പരീക്ഷിക്കാം

Related Articles

Back to top button