KeralaLatest

തെക്കന്‍ ജില്ലകളില്‍ മഴ തുടരുന്നു

“Manju”

തിരുവനന്തപുരം: തെക്കന്‍ ജില്ലകളില്‍ ഇന്നലെ രാത്രി തുടങ്ങിയ മഴ ഇന്നും തുടരുന്നു. തിരുവനന്തപുരത്ത് കരമനയാറും കിള്ളിയാറും കരകവിഞ്ഞു. കാലടി ഉള്‍പ്പടെയുളള പ്രദേശങ്ങളില്‍ നിന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ന്യൂനമര്‍ദം ഇന്ന് അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ് സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്.

അതേസമയം തിരുവനന്തപുരം ജില്ലയില്‍ റെഡ് അലട്ട് പിന്‍വലിച്ച്‌ യെല്ലോ അലര്‍ട്ടായി. കൊല്ലം, പത്തനംതിട്ട ജില്ലകളിലും റെഡ് അലര്‍ട്ട് പിന്‍വലിച്ചിട്ടുണ്ട്. ആലപ്പുഴ മുതല്‍ വയനാട് വരെയുളള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.60-70 കിലോമീറ്റര്‍ വേഗത്തിലായിരിക്കും കാറ്റ് വീശുക. തിരമാല തീരത്ത് ഒരുമീറ്റര്‍ വരെ ഉയരാം. കൊല്ലം ആലപ്പാട്, പരവൂര്‍ മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ആറു കപ്പലുകള്‍ കൊല്ലം തുറമുഖത്ത് അടുപ്പിച്ചിട്ടുണ്ട്

Related Articles

Back to top button