KeralaLatest

ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് കേരളത്തിന് സ്വന്തം

“Manju”

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് ഇനി കേരളത്തിന് സ്വന്തമെന്ന് രാജ്യസഭാംഗം കെ കെ രാഗേഷ്. രാജ്യത്തെ ആദ്യത്തെ ടെക്നോ പാർക്കും ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയും ആരംഭിച്ചത് കേരളത്തിൽ തന്നെയായിരുന്നുവെന്നും, 33 വര്‍ഷം മുന്‍പ് ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ആദ്യത്തെ ടെക്നോപാര്‍ക്ക് കേരളത്തിൽ സ്ഥാപിച്ചതെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ രാഗേഷ് പറഞ്ഞു.

രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി രണ്ട് വർഷം മുൻപാണ് സ്‌ഥാപിക്കപ്പെട്ടത്. കേരള ഡിജിറ്റല്‍ സര്‍വകലാശാലയോട് ചേര്‍ന്ന 14 ഏക്കര്‍ സ്ഥലത്താണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ആരംഭിച്ചിരിക്കുന്നത്. ഏപ്രില്‍ 25 ന് തറലക്കല്ലിടല്‍ കഴിഞ്ഞ് 3 മാസത്തിനുള്ളില്‍ തന്നെ ഡിജിറ്റല്‍ സയന്‍സ് പാർക്കിന്റെ പ്രവര്‍ത്തനമാരംഭിക്കാൻ കഴിഞ്ഞത് അഭിമാനകരമായ കാര്യമാണ്. ഡിജിറ്റൽ സയൻസ് പാർക്കിനായി 1515 കോടി രൂപയാണ് മൊത്തം പദ്ധതി വിഹിതമായി കണക്കാക്കിയിട്ടുള്ളത്’, രാഗേഷ് കുറിച്ചു.

Related Articles

Back to top button