Thrissur

ചാലക്കുടി മണ്ഡലത്തിലെ മുഴുവൻ പ്രൈമറി ഹെൽത്ത് സെന്ററുകളും കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ചാലക്കുടി മണ്ഡലത്തിലെ മേലൂർ, നാലുകെട്ട്, വെറ്റിലപ്പാറ പ്രൈമറി ഹെൽത്ത്‌ സെന്ററുകൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുന്നു. ഇതോടെ ചാലക്കുടി മണ്ഡലത്തിലെ മുഴുവൻ പ്രൈമറി ഹെൽത്ത്‌ സെന്ററുകളും കുടുംബാരോഗ്യ കേന്ദ്രങ്ങളാകും. ഒക്ടോബർ 19ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ അധ്യക്ഷത വഹിക്കും.

മണ്ഡലത്തിലെ പരിയാരം, കൊടകര, കാടുകുറ്റി പി എച്ച് സി കളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയിരുന്നു.
ആർദ്രം പദ്ധതിയുടെ ഭാഗമായി പ്രസ്തുത കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സായാഹ്ന ഒ പി ആരംഭിക്കുകയും ഓരോ ഡോക്ടർ, നേഴ്സ്, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് എന്നിവരുടെ സേവനം കൂടുതലായി ലഭ്യമാക്കുകയും ചെയ്തിരുന്നു. ബി ഡി ദേവസ്സി എം എൽ എ, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ പി പി ബാബു, കുമാരി ബാലൻ, തങ്കമ്മ വർഗീസ്, ജില്ലാ പഞ്ചായത്ത്‌ അംഗം സി ജി സിനി ടീച്ചർ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ ഷീജു, വൈസ് പ്രസിഡന്റ്‌ വിജു വഴക്കാല തുടങ്ങിയവർ പങ്കെടുക്കും.

Related Articles

Back to top button