KeralaLatestThrissur

കൊടുങ്ങല്ലൂർ ക്ഷേത്രം മ്യൂസിയത്തിനും ബോട്ട് ജെട്ടി നിർമ്മാണത്തിനും സർക്കാർ 3.19 കോടി രൂപ അനുവദിച്ചു മുസിരിസ് പൈതൃക പദ്ധതിക്ക് വീണ്ടും സംസ്ഥാന സർക്കാരിന്റെ ധനസഹായം.

“Manju”

ബിന്ദുലാൽ തൃശ്ശൂർ

മുസ്രിസ് പൈതൃക പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന കൊടുങ്ങല്ലൂർ ശ്രീകുരുമ്പ ഭഗവതി ക്ഷേത്ര മ്യൂസിയത്തിന്റെ വികസനത്തിനും ബോട്ടുജെട്ടികളുടെ നിർമ്മാണത്തിനും 3.19 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നത്.

മൾട്ടിപർപ്പസ് യൂട്ടിലിറ്റി കോംപ്ലക്‌സ് നിർമ്മിക്കുന്നതിന് വേണ്ടിയാണ് 1,88,38,000 രൂപ അനുവദിച്ചത്.

മീറ്റിംഗ് ഹാൾ, താമസസൗകര്യങ്ങൾ, ക്യാഷ് കൗണ്ടിംഗ് റൂം, സ്റ്റോറേജ് റൂം, സ്‌ട്രോങ്ങ് റൂം തുടങ്ങിയവ അടങ്ങിയതാണ് കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്ര പരിസരത്ത് നിർമ്മിക്കുന്ന മൾട്ടിപർപ്പസ് യൂട്ടിലിറ്റി കോംപ്ലെക്സ്.

Related Articles

Back to top button