KeralaLatestThrissur

തൃശ്ശൂർ മാള ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ: കോവിഡ് വ്യാപനം തടയുന്നതിനായി മാള ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചു. കൂടാതെ കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ ഒന്ന്, ഒമ്പത്, 16 വാർഡുകൾ, വരവൂർ ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല് വാർഡുകൾ, പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് എന്നിവയും കണ്ടെയ്ൻമെൻറ് സോണാക്കി.
രോഗവ്യാപന സാധ്യത കുറഞ്ഞതിനാൽ, തൃശൂർ കോർപറേഷനിലെ 49ാം ഡിവിഷൻ മുഴുവനായും 36ാം ഡിവിഷനിലെ ഹൈറോഡിന് പടിഞ്ഞാറ് ഭാഗവും റൗണ്ട് സൗത്ത് ഭാഗവും എം.ഒ റോഡിന് കിഴക്ക് ഭാഗവും ഹൈറോഡ് പി.ഒ റോഡിന് വടക്കുഭാഗവും ഒഴിച്ചുള്ള പ്രദേശങ്ങളേയും കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കി. കൂടാതെ, കുന്നംകുളം നഗരസഭയിലെ 12ാം ഡിവിഷൻ, വേളുക്കര ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ്, കാറളം ഗ്രാമപഞ്ചായത്തിലെ 13, 14 വാർഡുകൾ, പൂമംഗലം ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകൾ, വള്ളത്തോൾനഗർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ്, ചൂണ്ടൽ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് എന്നിവയേയും കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കി.

Related Articles

Back to top button