IndiaLatest

കര്‍ണാടക മുഖ്യമന്ത്രിയെ ഇന്ന് തന്നെ തീരുമാനിച്ചേക്കും

“Manju”

ബെംഗളൂരു: ബി.എസ്.യെദ്യൂരപ്പ രാജിവെച്ചതിന് പിന്നാലെ കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രിയെ ഇന്ന് തന്നെ തീരുമാനിച്ചേക്കുമെന്ന് സൂചന. എം.എല്‍.എമാരുടെ അഭിപ്രായമറിയാന്‍ ഇന്ന് വൈകുന്നേരം 7:30 ന് ബി.ജെ.പി നിയമസഭാകക്ഷിയോഗം ബെംഗളൂരുവില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട് . ദീര്‍ഘ നാളായി തുടര്‍ന്ന അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഇന്നലെയാണ് യെദ്യൂരപ്പ രാജിവെച്ചത്.

പാര്‍ട്ടിയുടെ കര്‍ണാടകയിലെ കേന്ദ്രനിരീക്ഷകനും കേന്ദ്രമന്ത്രിയുമായ കിഷന്‍ റെഡ്ഡിയാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. ഇന്ന് തന്നെ ബെംഗളൂരുവിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. സാധ്യതാപ്പട്ടികയില്‍ ആരെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് അതേക്കുറിച്ച്‌ പറയാന്‍ കഴിയല്ലെന്നും എം.എല്‍.എമാരാണ് അത് തീരുമാനിക്കുന്നതെന്നുമായിരുന്നു കിഷന്‍ റെഡ്ഡി പ്രതികരിച്ചത് .

യോഗത്തില്‍ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് എന്നിവരും പങ്കെടുക്കും. തന്റെ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികദിനത്തിലാണ് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചത് . സംസ്ഥാനത്ത് അടുത്ത മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത് വരെ യെദ്യൂരപ്പ കാവല്‍ മുഖ്യമന്ത്രിയായി തുടരും.

Related Articles

Back to top button