IndiaInternational

ജമ്മുകശ്മീരിലെ ഇന്ത്യയുടെ നീക്കങ്ങൾ ന്യായീകരിക്കാവുന്നതെന്ന് അമേരിക്ക

“Manju”

വാഷിംഗ്ടൺ: ഇന്ത്യയുടെ ജമ്മുകശ്മീർ ഇടപെടലുകൾ ന്യായീകരണമുള്ളതെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്. ഏഷ്യൻ രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് റിപ്പോർട്ടിലാണ് ഇന്ത്യയുടെ പരിശ്രമങ്ങളെ അമേരിക്ക പ്രകീർത്തിച്ചത്. പാകിസ്താനെതിരെ ബലൂച് വിഷയത്തിൽ രൂക്ഷ വിമർശനം നടത്തിയതിന് പിന്നാലെയാണ് ഇന്ത്യയുടെ നിലപാടുകളെ അമേരിക്ക ശരിവെച്ചത്.

ജമ്മുകശ്മീർ നിരവധി പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്ന പ്രദേശമാണ്. ഇന്ത്യയുടെ ഭാഗം എന്ന നിലയിൽ അവിടെ നടത്തുന്ന സൈനികവും ഭരണപരവുമായ ഇടപെടലുകളെല്ലാം സുതാര്യവും അന്താരാഷ്ട്ര സമൂഹത്തിന്റെ അറിവോടെയുമാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഭീകരതയ്‌ക്കെതിരെ ഇന്ത്യയ്ക്ക് പോരാടേണ്ടിവരുന്നത് ജമ്മുകശ്മീരിലെ പൊതുസമൂഹത്തിന്റെ കൂടി സുരക്ഷയും പരിഗണിച്ചു കൊണ്ടാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇന്റർനെറ്റ് വിഛേദിച്ച വിവരവും പരാമർശിക്കപ്പെട്ടിട്ടുണ്ട്.

സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് 2020 വർഷത്തെ റിപ്പോർട്ടാണ് പുറത്തുവിട്ടത്. ചൈനയുടെ ഉയിഗുർ വംശഹത്യ, റഷ്യ പ്രതിപക്ഷ നേതാവ് നെവാൽനിയടക്കമുള്ളവരോട് കാണിക്കുന്ന അടിച്ചമർത്തൽ നയം, സിറിയയുടെ ഭീകരരോടുള്ള മൃദുസമീപനം, പാകിസ്താനിലെ മനുഷ്യാവകാശ ലംഘനം എന്നിവയെല്ലാം പ്രത്യേകം റിപ്പോർട്ടു കളായി പരാമർശിച്ചിരിക്കുകയാണ്.

Related Articles

Back to top button