InternationalLatest

ബെഞ്ചമിന്‍ നെതന്യാഹുവിന് പ്രധാനമന്ത്രി പദം നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്

“Manju”

ജറുസലേം: ബെഞ്ചമിന്‍ നെതന്യാഹുവിന് ഇസ്രയേല്‍ പ്രധാനമന്ത്രി സ്ഥാനം നഷ്‌ടപ്പെടുമെന്ന് റിപ്പോര്‍ട്ട്. പുതിയ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളില്‍ ഇസ്രയേല്‍. പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് സര്‍ക്കാര്‍ രൂപീകരണത്തിന് പുതിയ നീക്കങ്ങള്‍ ആരംഭിച്ചതോടെയാണ് നെതന്യാഹുവിന്റെ സാധ്യതകള്‍ക്ക് മങ്ങലേറ്റത്. പുതിയ രാഷ്‌ട്രീയ സാഹചര്യത്തില്‍ ഇസ്രയേലില്‍ അധികാരത്തിലെത്തുന്നത് ആരാകുമെന്നത് ഇസ്രയേലിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ സുപ്രധാനമാണ്.

ഇസ്രയേല്‍ തീവ്ര ദേശീയ നേതാവായ നഫ്‌താലി ബെന്നറ്റുമായി യെയര്‍ ലാപിഡ് ചര്‍ച്ചകള്‍ നടത്തിയതായും സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ ആരംഭിച്ചുവെന്നുമാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭരണം നേടി എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഇരുവരും പരിഹരിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് യെയര്‍ ലാപിഡിന് ബുധനാഴ്‌ചവരെയാണ് സമയം.

Related Articles

Back to top button