Latest

ഒറ്റയ്ക്ക് പറക്കാന്‍ ഒരുങ്ങി 19കാരി

“Manju”

ലോകം മുഴുവന്‍ ഒറ്റയ്ക്ക് പറക്കാന്‍ ഒരുങ്ങി 19കാരിയായ വനിത പൈലറ്റ്. ഏറ്റവും പ്രായം കുറഞ്ഞ വനിത പൈലറ്റിനുള്ള ഏവിയേഷന്‍ റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് സാറാ റഥര്‍ഫോര്‍ഡ് എന്ന യുവതി. അടുത്ത മാസം സാറ ലോകം ചുറ്റുന്ന ആകാശ യാത്ര ആരംഭിക്കും.ബെല്‍ജിയന്‍-ബ്രിട്ടീഷ് വംശജയായ സാറാ റഥര്‍ഫോര്‍ഡ് ഓഗസ്റ്റ് 11ന് ലോകത്തിലെ ഏറ്റവും വേഗതയേറിയ മൈക്രോലൈറ്റ് വിമാനമായ ഷാര്‍ക്ക് അള്‍ട്രലൈറ്റ് വിമാനത്തിലാണ് 51,000 കിലോമീറ്റര്‍ (32,000 മൈല്‍) യാത്ര ആരംഭിക്കുന്നത്. യാത്ര പൂര്‍ത്തിയായാല്‍ ലോകം ചുറ്റി മൈക്രോലൈറ്റ് പറത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോഡും, ലോകം മുഴുവന്‍ ഒറ്റയ്ക്ക് പറന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന റെക്കോര്‍ഡും സാറ റഥര്‍ഫോര്‍ഡിന് സ്വന്തമാകും. 30 വയസ്സുകാരിയായ ഷെയ്‌സ്ത വെയ്സാണ് നിലവിലെ ലോക റെക്കോര്‍ഡ് ജേതാവ്. STEM വിഷയം പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഈ യാത്ര വഴി തന്റെ പാത പിന്തുടരാനുള്ള പ്രചോദനം നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സാറ.”എനിക്ക് ലോകം മുഴുവന്‍ പറക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, മറ്റ് പെണ്‍കുട്ടികള്‍ എന്നെ കാണുകയും ചിന്തിക്കുകയും ചെയ്യട്ടെ” സാറ റോയിട്ടേഴ്‌സിനോട് പറഞ്ഞു.’സ്ത്രീകളും പുരുഷന്മാരും വിമാനം പറത്തുന്നതില്‍ വ്യത്യാസമുണ്ട്. അതിനാല്‍ എന്റെ ലക്ഷ്യം റെക്കോര്‍ഡ് കീഴടക്കുക എന്നതാണ്. തുടര്‍ന്ന് എന്റെ റെക്കോര്‍ഡിനെ മറികടക്കാന്‍ മറ്റ് പെണ്‍കുട്ടികളെ പ്രചോദിപ്പിക്കുക. പിന്നീടവര്‍് ആണ്‍കുട്ടികളുമായി മത്സരിക്കാന്‍ തുടങ്ങും ‘ സാറ പറഞ്ഞു.

സാറ റഥര്‍ഫോര്‍ഡിന്റെ മാതാപിതാക്കളായ ബിയാട്രിസ് ഡി സ്‌മെറ്റ്, സാം റഥര്‍ഫോര്‍ഡ് എന്നിവരും പൈലറ്റുമാരാണ്. മകളുടെ ഈ ലക്ഷ്യത്തെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ സന്തോഷവും ഭയവും ഒരുപോലെ തോന്നിയെന്ന് അമ്മ ബിയാട്രിസ് പറഞ്ഞു.”അവള്‍ ആദ്യം എന്നോട് ഇതേക്കുറിച്ച്‌ പറഞ്ഞപ്പോള്‍, എന്റെ ഹൃദയം ഒരു നിമിഷം നിശ്ചലമായി. അത് മനസ്സിലാക്കാന്‍ എനിക്ക് കുറച്ച്‌ സമയമെടുത്തു. എന്നാല്‍ ഇപ്പോള്‍ എനിക്ക് വളരെ അഭിമാനം തോന്നുന്നു” ബിയാട്രിസ് കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button