LatestThiruvananthapuram

പഠനോപകരണം വിതരണം ചെയ്തു.

“Manju”

തിരുവനന്തപുരം : കാച്ചാണി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി അനാമികയ്ക്ക് പഠനത്തിനായി മൊബൈല്‍ ഫോണ്‍ വിതരണം ചെയ്തു. ശാന്തിഗിരി ആശ്രമം തിരുവനന്തപുരം ഏരിയ ഓഫീസാണ് പഠനോപകരണം സ്പോണ്‍സര്‍ ചെയ്തത്. ശാന്തിഗിരി ആയ്യുർവേദ & സിദ്ധ ഹോസ്പിറ്റൽ വെള്ളയമ്പലത്തെ സ്റ്റാഫ് മഞ്ജുഷയുടെ മകളാണ് കുമാരി അനാമിക. തിരുവനന്തപുരം (സിറ്റി) ഏരിയ കോർഡിനേറ്റർ മനോജ് കുമാർ സി.പി. മൊബൈല്‍ ഫോണ്‍ അനാമികയ്ക്ക് കൈമാറി. മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ശ്രീ വിഷ്ണു , ഡോ. ആരഭി മോഹൻ, ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എസ്.സേതുനാഥ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

 

Related Articles

Back to top button