KeralaLatest

ബാബുവിന് വെള്ളവും ഭക്ഷണവും എത്തിക്കുക ഇന്‍സ്പയര്‍ 2 ഡ്രോണിലൂടെ

“Manju”

പാലക്കാട്: മലമ്പുഴയില്‍ മലയുടെ മുകളില്‍ കുടുങ്ങിയ യുവാവിന് കുടി വെള്ളമെത്തിക്കുന്നതിന് ഇന്‍സ്പയര്‍ 2 ഡ്രോണ്‍ എത്തിച്ചിരിക്കുന്നു. അഞ്ച് കിലോ വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ ഡ്രോണ്‍. മണിക്കൂറില്‍ എഴുപത് കിലോമീറ്റര്‍ വേഗതിയില്‍ കാറ്റ് വീശിയാലും മൂന്ന് കിലോ ഭാരം വരെ ഡ്രോണിന് താങ്ങാനാകും. ഒറ്റ തവണ ചാര്‍ജ് ചെയ്താല്‍ 25 മിനിറ്റ് പറക്കാന്‍ സാധിക്കും. ഒപ്പം സ്റ്റാര്‍ട്ടിങ് പൊസിഷനിലേക്ക് തിരിച്ചെത്താനും സാധിക്കും.

അതേസമയം ബാബുവിനോട് സൈന്യം സംസാരിച്ചു. ആരോ​ഗ്യ നില തൃപ്തികരമാണെന്നാണ് സൈന്യം അറിയിച്ചത്. ബാബു സൈന്യത്തോട് ചോദിച്ചത് കൂടിവെള്ളമാണ്. എന്നാല്‍ മലയിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന ബാബുവിന് കുടിവെള്ളമെത്തിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സൈനിക ദൗത്യസംഘം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഡ്രോണുപയോ​ഗിച്ച്‌ കുടിവെള്ളം എത്തിക്കാനുള്ള ശ്രമം നടത്തുന്നത്.

ഇപ്പോള്‍ സൈന്യം ദൗത്യം ആരംഭിച്ചു കഴിഞ്ഞു. എവറസ്റ്റ് കയറുന്ന സൈന്യത്തിലെ സംഘമാണ് ഇപ്പോള്‍ മല കയറിക്കൊണ്ടിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ കരസേനയുടെ സംഘം ഗര്‍ത്തത്തില്‍ ഇറങ്ങിയത് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കി. സംഘാംഗങ്ങള്‍ ബാബുവുമായി സംസാരിച്ചു. യുവാവിന്റെ ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്ന് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. ബെംഗളൂരുവില്‍ നിന്നുള്ള പാരാ കമാന്‍ഡോസും രക്ഷാദൗത്യത്തിനായി മലമ്പുഴയിലെത്തിയിട്ടുണ്ട്.

എയര്‍ഫോഴ്‌സ് വിമാനത്തില്‍ സുലൂരുലെത്തിയ കരസേനാ സംഘം റോഡ് മാര്‍ഗം മലമ്പുഴയിലെത്തിയിട്ടുണ്ട്. അതിനിടെ മകന്‍ രക്ഷപെട്ട് തിരികെ വരുന്നതുവരെ എവിടേക്കും പോകില്ലെന്ന് ബാബുവിന്റെ മാതാവ് റഷീദ ട്വന്റിഫോറിനോട് പറഞ്ഞു. മകന്റെ അരികില്‍ കരസേനാ സംഘമെത്തിയതില്‍ അതിയായ സന്തോഷമുണ്ട്. മകന്‍ ഭക്ഷണം കഴിച്ചെന്ന് കൂടി കേള്‍ക്കാന്‍ കാത്തിരിക്കുകയാണെന്ന് ഉമ്മ പ്രതികരിച്ചു.

 

 

Related Articles

Back to top button