InternationalLatest

ട്രക്ക് ഓടിക്കാന്‍ ആളില്ല; ലക്ഷങ്ങളുടെ ഓഫറുമായി വാള്‍മാര്‍ട്ട്

“Manju”

വാഷിംഗ്ടണ്‍ : അമേരിക്കയില്‍ ട്രക്ക് ഡ്രൈവര്‍മാരെ കിട്ടാതായതോടെ ഇരട്ടിയോളം ശമ്പള വര്‍ധന പ്രഖ്യാപിച്ച്‌ വാള്‍മാര്‍ട്ട്.
ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് രാജ്യത്ത് ലഭിച്ചുകൊണ്ടിരിക്കുന്ന ശരാശരി ശമ്പളത്തിന്റെ ഇരട്ടിയാണ് പുതിയ ഡ്രൈവര്‍മാര്‍ക്കടക്കം വാര്‍മാര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വാള്‍മാര്‍ട്ടിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് മറ്റു കമ്പനികളും ട്രക്ക് ഡ്രൈവര്‍മാരുടെ ശമ്പളം കുത്തനെ വര്‍ധിപ്പിച്ചു.

നിയമനം ലഭിക്കുന്ന ആദ്യ വര്‍ഷം തന്നെ 1,10,000 ഡോളര്‍ (ഏകദേശം 83.58 ലക്ഷം രൂപ) ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ശമ്പളമായി നല്‍കുമെന്ന് റീട്ടയില്‍ വിതരണ ​ശൃംഖലയായ വാള്‍മാര്‍ട്ട് പ്രഖ്യാപിച്ചു. അമേരിക്കയില്‍ ട്രക്ക് ​ഡ്രൈവര്‍മാരുടെ ശരാരശി ശമ്പളം ഇതിന്റെ പകുതിയായിരുന്നു.
അമേരിക്കന്‍ ട്രക്കിങ് അസോസിയേഷന്‍ കഴിഞ്ഞ ഒക്ടോബറില്‍ പുറത്തിറക്കിയ അറിയിപ്പനുസരിച്ച്‌ അമേരിക്കയില്‍ 80,000 ട്രക്ക് ഡ്രൈവര്‍മാരുടെ ഒഴിവുകളുണ്ട്. ട്രക്ക് ഡ്രൈവര്‍മാരുടെ ഒഴിവുകള്‍ നികത്താന്‍ പരസ്യങ്ങള്‍ പലതും നല്‍കിയിട്ടും സാധ്യമാകാത്തതുകൊണ്ടാണ് വാള്‍മാര്‍ട്ട് ഇപ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന ശമ്പള വര്‍ധന പ്രഖ്യാപിച്ചത്.
താല്‍പര്യമുള്ള ജീവനക്കാര്‍ക്ക് ട്രക്ക് ഡ്രൈവര്‍മാരാകാനുള്ള പ്രത്യേക പരിശീലനവും വാള്‍മാര്‍ട്ട് നല്‍കുന്നുണ്ട്. 12 ആഴ്ച നീളുന്ന പരിശീലനത്തിലൂടെയാ കൊമേര്‍ഷ്യല്‍ ഡ്രൈവിങ് ലൈസന്‍സ് നേടുന്നവര്‍ക്ക് ട്രക്ക് ഡ്രൈവറായി നിയമനം നല്‍കും.
കോവിഡ് വ്യാപനം തുടങ്ങിയ 2019 ന് ശേഷമാണ് അമേരിക്കയില്‍ ട്രക്ക് ഡ്രൈവര്‍മാരുടെ കുറവ് രൂക്ഷമായതെന്ന് ട്രക്കിങ് അസോസിയേഷന്‍ പറയുന്നു.

Related Articles

Back to top button