InternationalLatest

അമ്പെയ്ത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി ക്വാര്‍ട്ടര്‍ ഫൈനലില്‍

“Manju”

ടോക്കിയോ ;അമ്പെയ്ത്തിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ദീപിക കുമാരി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. വനിതാ വ്യക്തിഗത മത്സരത്തില്‍ റഷ്യയുടെ സീനിയ പെറോവയെ കീഴടക്കിയാണ് ദീപിക അവസാന എട്ടില്‍ പ്രവേശിച്ചത്. ഷൂട്ട് ഓഫ് വരെ നീണ്ട ആവേശകരമായ മത്സരത്തിനൊടുവിലാണ് ഇന്ത്യന്‍ താരം വിജയം സ്വന്തമാക്കിയത്. സ്‌കോര്‍: 6-5.

നിശ്ചിത അഞ്ചുസെറ്റുകളില്‍ ഇരുതാരങ്ങളും സമനില പാലിച്ചതോടെ മത്സരം ഷൂട്ട് ഓഫിലേക്ക് നീണ്ടു. ഷൂട്ട് ഓഫില്‍ ലോക ഒന്നാം നമ്പര്‍ താരമായ ദീപിക 10 പോയന്റ് നേടിയപ്പോള്‍ റഷ്യന്‍ താരത്തിന് വെറും ഏഴ് പോയന്റ് മാത്രമാണ് നേടാനായത്. സ്‌കോര്‍: 28-25, 26-27, 28-27, 26-26, 25-28, 10-8
ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ഇന്നുതന്നെ നടക്കും.

Related Articles

Back to top button