IndiaLatest

പ്രളയം: തമിഴ്‌നാടിന് 900 കോടിയുടെ കേന്ദ്രസഹായം

“Manju”

ന്യൂഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന തമിഴ്‌നാടിന് 900 കോടി രൂപയുടെ സഹായം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് തുടരുന്ന മഴയില്‍ 31 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രണ്ടു ഘട്ടങ്ങളായി 900 കോടി രൂപ ഇതിനോടകം കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്നും ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ഉപയോഗിക്കാമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. മഴ സംബന്ധിച്ച് പ്രവചനം നടത്താനുതകുന്ന അത്യാധുനിക ഉപകരണങ്ങള്‍ ചെന്നൈയിലുണ്ടെന്നും പ്രാദേശിക കാലാവസ്ഥാ കേന്ദ്രത്തെ കുറിച്ച് ധനമന്ത്രി പറഞ്ഞു.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെതിരെ ധനകാര്യമന്ത്രി രൂക്ഷവിമർശനം ഉന്നയിച്ചു. അത്രയും വലിയൊരു ദുരന്തം ചെന്നൈയില്‍ നടക്കുമ്പോള്‍ മുഖ്യമന്ത്രി ഇന്ത്യ സഖ്യത്തോടൊപ്പം ഡല്‍ഹിയിലായിരുന്നുവെന്ന് അവര്‍ കുറ്റപ്പെടുത്തി.
പ്രളയം രൂക്ഷമായി ബാധിച്ച തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലകളിലെ പ്രളയക്കെടുതി നേരിട്ട ജനങ്ങള്‍ക്ക് 6,000 രൂപയും തെങ്കാശി, കന്യാകുമാരി ജില്ലകളിലെ ജനങ്ങള്‍ക്ക് 1,000 രൂപയും സഹായധനമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു.
തൂത്തുക്കുടി ജില്ലയിലെ പല ഭാഗങ്ങളും ഇപ്പോഴും ഇരുട്ടിലാണ്. ദേശീയ ദുരന്ത നിവാരണ സേന തൂത്തുക്കുടി ജില്ലാ ഭരണക്കൂടവുമായി സഹകരിച്ച് ഒറ്റപ്പെട്ടുപ്പോയവര്‍ക്ക് സഹായം എത്തിക്കുന്നുണ്ട്.

Related Articles

Back to top button