KeralaLatest

വിദ്യാര്‍ത്ഥിനിയെ അപായപ്പെടുത്തി യുവാവ് ജീവനൊടുക്കി

“Manju”

കോതമംഗലം: കോതമംഗലത്ത് വിദ്യാര്‍ത്ഥിനിയെ വെടിവെച്ച്‌ കൊന്ന ശേഷം യുവാവ് ജീവനൊടുക്കി. നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന കണ്ണൂര്‍ നാരത്ത് രണ്ടാം മൈല്‍ സ്വദേശിനി പി.വി മാനസ(24) ആണ് മരിച്ചത്. കണ്ണൂര്‍ സ്വദേശിയായ രാഹിനാണ് വെടിവെച്ചത്.
മാനസയ്ക്ക് നേരെ വെടിയുതിര്‍ത്തതിന് ശേഷം രാഹില്‍ സ്വയം വെടിവെച്ച്‌ ജീവനൊടുക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാനസയെ കൊലപ്പെടുത്താനായി ഇയാള്‍ കണ്ണൂരില്‍ നിന്ന് എത്തിയതാണെന്നാണ് വിവരം.

Related Articles

Back to top button