IndiaLatest

തമിഴ്‌നാട്ടില്‍ കോവിഡ് കേസുകള്‍ കുറയുന്നു

“Manju”

തമിഴ്‌നാട്ടില്‍ കോവിഡ് കേസുകള്‍ കുറയുന്നു. സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഇപ്പോള്‍ ആയിരത്തി അഞ്ഞൂറില്‍ താഴെയാണ്. മുപ്പത്തി അയ്യായിരത്തിലേറെ രോഗികളുണ്ടായിരുന്ന സംസ്ഥാനത്താണ് ഇപ്പോള്‍ പത്തിലൊന്നായി കുറഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചതാണ് രോഗവ്യാപനം കുറയാന്‍ കാരണം.
കോവിഡ് രണ്ടാം തരംഗത്തില്‍ പ്രതിദിനം മുപ്പത്തി അയ്യായിരത്തിലേറെ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനത്താണ് ഇപ്പോള്‍ രോഗബാധ പത്തിലൊന്നായി കുറത്തത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അക്ഷരംപ്രതി അനുസരിച്ചതാണ് രോഗവ്യാപനം കുറയാന്‍ കാരണം. ഈ മാസം ഒന്നാം തീയ്യതി 4481 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെങ്കില്‍ ഒരാഴ്ച മുന്‍പ് അത് 1808 ആയി കുറഞ്ഞു. കഴിഞ്ഞ ദിവസം ഇത് ആയിരത്തി അഞ്ഞൂറായി കുറഞ്ഞു. ഇതിന് മുന്‍പുതന്നെ സംസ്ഥാനത്ത് ഇളവുകള്‍ നല്‍കിയിരുന്നു.

Related Articles

Back to top button