IndiaInternational

പാകിസ്താൻ വീണ്ടും പ്രകോപനത്തിന്; കശ്മീർ പ്രശ്‌നമുയർത്തി ഇമ്രാൻ ഖാൻ

“Manju”

ന്യൂഡൽഹി: വെടിനിർത്തലിന് ധാരണയായി രണ്ടാം ദിവസം മുതൽ വാക്കുകൾകൊണ്ട് പ്രകോപനം സൃഷ്ടിച്ച് പാകിസ്താൻ വീണ്ടും രംഗത്ത്. കശ്മീർ വിഷയം പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി ഇമ്രാൻഖാൻ നേരിട്ടാണ് രംഗത്തെത്തിയിരിക്കുന്നത്. ഇരുരാജ്യങ്ങളുടേയും സൈനിക ഉദ്യോഗസ്ഥർ തമ്മിൽ വെടിനിർത്തൽ ധാരണ ഒപ്പിട്ട് രണ്ടാം ദിവസമാണ് ഇമ്രാൻഖാന്റെ പ്രകോപനം.

കശ്മീർ മേഖല ഇന്ത്യയുടേതല്ലെന്നും ഐക്യരാഷ്ട്രസഭ ദശകങ്ങളായി അംഗീകരിച്ച കരാർ പ്രകാരം കശ്മീരിന് സ്വയംഭരണാവകാശത്തിനുള്ള സാദ്ധ്യത ഇന്ത്യ നൽകണമെന്നുമാണ് ഇമ്രാൻഖാൻ പ്രസ്താവിച്ചത്. ‘ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്യുന്നു. യഥാർത്ഥ നിയന്ത്രണരേഖയിൽ സമാധാനം പുന:സ്ഥാപിക്കുന്നത് ജനങ്ങൾക്ക് ഏറെ നല്ലതാണ്. എന്നാൽ കശ്മീർ ജനതയുടെ കാലങ്ങളായുള്ള സ്വാതന്ത്ര്യം ഇന്ത്യ ഇനിയെങ്കിലും പരിഗണിക്കണം. ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ പ്രമേയം നടപ്പാക്കാൻ സഹകരിക്കണം.’ ഇമ്രാൻ ഖാൻ പറഞ്ഞു.

ഇന്ത്യയുടെ കടന്നാക്രമണത്തിന് നേതൃത്വം കൊടുത്ത പൈലറ്റിനെ തിരികെ ഏൽപ്പിച്ചു. ഇതിലൂടെ പാകിസ്താൻ അന്താരാഷ്ട്ര നയങ്ങളുടെ കൂടെയാണെന്ന് തെളിയിച്ച രാജ്യമാണെന്നും ഇമ്രാൻ അവകാശപ്പെട്ടു. ഇമ്രാന്റെ പ്രസ്താവയോട് ഇന്ത്യൻ വിദേശകാര്യവകുപ്പ് പ്രതികരിച്ചിട്ടില്ല.

Related Articles

Back to top button