KeralaLatestThiruvananthapuram

സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസുകള്‍ ഉടന്‍ വരുന്നു

“Manju”

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ഗതാഗത സംവിധാനം ശാസ്ത്രീയമായ പഠനത്തിലൂടെ പുന:സംഘടിപ്പിക്കുന്നു. പൊതു ഗതാഗത രംഗത്തെ നവീന ചുവടുവയ്പ്പായ തിരുവനന്തപുരം സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസുകള്‍ ഉടന്‍ വരുന്നു. നഗരത്തിനുള്ളിലെ ഇടറോഡുകളെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.സര്‍വ്വീസ് നടത്തുന്ന ബസുകള്‍ക്ക് ചുമപ്പ്, നീല, പച്ച, ഓറഞ്ച്, പര്‍പ്പിള്‍, വയലറ്റ് കളര്‍ കോഡുകളാണ് വിവിധ റൂട്ടുകള്‍ക്ക് നല്‍കുക. നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനുകളായ കിഴക്കേകോട്ട, തിരുവനന്തപുരം എന്നിവിടങ്ങളില്‍ എത്താതെ തന്നെ നഗരത്തിനുള്ളിലും അടുത്തപ്രദേശങ്ങളിലും കുറഞ്ഞ ചെലവില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് സര്‍വ്വീസുകള്‍ ആവിഷ്കരിച്ചിരിക്കുന്നത്.

Related Articles

Back to top button