LatestThiruvananthapuram

റേഷന്‍ കാര്‍ഡ് ഉടമകളിലെ അനര്‍ഹരെ കണ്ടെത്താന്‍ പ്രത്യേക സംഘങ്ങള്‍

“Manju”

തിരുവനന്തപുരം ; ബിപിഎല്‍ റേഷന്‍ കാര്‍ഡ് ഉടമകളിലെ അനര്‍ഹരെ കണ്ടെത്താന്‍ പ്രത്യേക സംഘങ്ങള്‍. തിങ്കളാഴ്ച മുതല്‍ പരിശോധന ആരംഭിക്കും. നൂറോളം റേഷന്‍ കടയുടമകള്‍ക്കും ബിപിഎല്‍ കാര്‍ഡുണ്ടെന്നാണ് കണ്ടെത്തല്‍.

റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ മുതല്‍ ജില്ലാ സപ്ലൈ ഓഫിസര്‍മാര്‍ വരെ സംഘത്തില്‍ ഉള്‍പ്പെടും.റേഷന്‍ വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ മറ്റാവശ്യങ്ങള്‍ക്കാണ് കാര്‍ഡ് ഉപയോഗിക്കുന്നതെന്നും അധികൃതര്‍ കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്. കൂടാതെ 90 ലക്ഷത്തിലധികം കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍ ഇന്നലെ അറിയിച്ചു.

Related Articles

Back to top button