IndiaInternationalLatest

യൂട്യൂബ് ചലഞ്ച്, ഗര്‍ഭിണിയായ കാമുകിയെ കൊടുംതണുപ്പില്‍ നിര്‍ത്തി; ദാരുണാന്ത്യം

“Manju”

1300 ഡോളറിന് യൂട്യൂബ് ചലഞ്ച്, ഗര്‍ഭിണിയായ കാമുകിയെ കൊടുംതണുപ്പില്‍ നിര്‍ത്തി;  ദാരുണാന്ത്യം | Death| Youtube| Social Media| Lovers| Woman| Russia

മോസ്കോ: 1300 യു.എസ്. ഡോളറിന് വേണ്ടിയുള്ള യൂട്യൂബ് ചലഞ്ച് അവസാനിച്ചത് യുവതിയുടെ ദാരുണാന്ത്യത്തിൽ. റഷ്യയിലെ യൂട്യൂബറായ സ്റ്റാസ് റീഫ്ളേയുടെ കാമുകി വാലറീന ഗ്രിഗോറിയേവയാണ് യൂട്യൂബ് ലൈവ് സ്ട്രീമിങ്ങിനിടെ ദാരുണമായി കൊല്ലപ്പെട്ടത്. കൊടുംതണുപ്പിൽ കാമുകിയെ 15 മിനിറ്റ് വീടിന് പുറത്തുനിർത്തുന്നതായിരുന്നു. റ്റാസ് റീഫ്ളേയുടെ യൂട്യൂബ് ചലഞ്ച്. എന്നാൽ അടിവസ്ത്രം മാത്രം ധരിച്ച് കൊടുംതണുപ്പിൽനിന്ന യുവതി മരണപ്പെടുകയായിരുന്നു.
കാമുകിയെ കൊടുംതണുപ്പിൽ വീടിന് പുറത്തുനിർത്തിയാൽ 1300 യു.എസ്. ഡോളർ(ഏകദേശം 95680 രൂപ) നൽകാമെന്നായിരുന്നു ഒരു പ്രേക്ഷകന്റെ വാഗ്ദാനം. ഈ ചലഞ്ച് സ്വീകരിച്ച സ്റ്റാസ് ഗർഭിണിയായ കാമുകിയെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് കൊടുംതണുപ്പിൽ വീടിന്റെ ബാൽക്കണിയിൽ നിർത്തി വാതിലടച്ചു. ഇതെല്ലാം തന്റെ യൂട്യൂബ് ചാനലിലൂടെ ഇയാൾ ലൈവ് സ്ട്രീം ചെയ്തിരുന്നു. തണുപ്പ് സഹിക്കാനാവാതെ കാമുകി പലതവണ വാതിലിൽ മുട്ടിയെങ്കിലും യുവാവ് വാതിൽ തുറന്നില്ല. ഒടുവിൽ 15 മിനിറ്റിന് ശേഷം വാതിൽ തുറന്ന് നോക്കിയപ്പോഴാണ് യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
ബോധരഹിതയായ കാമുകിയെ സ്റ്റാസ് പലതവണ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. കാമുകിയുടെ ഹൃദയമിടിപ്പ് നിലച്ചെന്നും പ്രതികരിക്കുന്നില്ലെന്നും ഇയാൾ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഇതെല്ലാം യൂട്യൂബ് വഴി കാണിക്കുന്നുണ്ടായിരുന്നു. പിന്നീട് ഡോക്ടര്‍ എത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു.
ദാരുണമായ സംഭവം തങ്ങൾക്ക് ഞെട്ടലുണ്ടാക്കിയെന്നും ഇത്തരത്തിലുള്ള വീഡിയോകൾ ഒരിക്കലും സ്വീകാര്യമല്ലെന്നുമായിരുന്നു യൂട്യൂബിന്റെ പ്രതികരണം

Related Articles

Back to top button