InternationalLatest

പുരുഷ ടെന്നീസില്‍ സ്വരേവിനു സ്വര്‍ണം

“Manju”

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് പുരുഷ ടെന്നീസില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിന് സ്വര്‍ണം. റഷ്യയുടെ കാരെന്‍ ഖച്ചനോവിനെ 6-3-, 6-1 എന്ന സ്കോറിന് അനായാസം കീഴടക്കിയാണ് സ്വരേവ്‌ സ്വര്‍ണ മെഡല്‍ നേടിയത്. 1988ല്‍ സ്റ്റെഫി ഗ്രാഫിനു ശേഷം ടെന്നീസ് സിംഗിള്‍സില്‍ സ്വര്‍ണം നേടുന്ന ആദ്യ ജര്‍മന്‍ താരമാണ് സ്വരേവ്‌.

സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ കീഴടക്കിയാണ് സ്വരേവ്‌ ഫൈനലില്‍ കടന്നത്. 1-6, 6-3, 6-1 എന്ന സ്കോറിനായിരുന്നു സെമിയില്‍ സ്വരേവിന്റെ ജയം. സ്പെയിനിന്റെ പാബ്ലോ ബുസ്റ്റയെ 6-3, 6-3 എന്ന സ്കോറിന് കീഴടക്കിയാണ് കാരെന്‍ ഫൈനല്‍ ബര്‍ത്തുറപ്പിച്ചത്.

നാല് പ്രധാന മേജര്‍ കിരീടങ്ങളും ഒളിമ്പിക്സ് സ്വര്‍ണവും നേടി ഗോള്‍ഡന്‍ സ്ലാം സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ പുരുഷ താരമെന്ന റെക്കോര്‍ഡ് ലക്ഷ്യമിട്ടാണ് ജോക്കോവിച്ച്‌ ടോക്കിയോയില്‍ എത്തിയത്. എന്നാല്‍ സെമിയില്‍ ജര്‍മന്‍ താരത്തിനോട് പരാജയപ്പെട്ടതോടെ ജോക്കോവിച്ച്‌ ആ നേട്ടത്തിലെത്താതെ മടങ്ങി.

Related Articles

Back to top button