KannurKeralaLatestUncategorized

അച്ഛനും മകളും മത്സര രംഗത്തേക്ക്

“Manju”

അനൂപ് എം സി

തലശ്ശേരി : കോൺഗ്രസ് നേതാവും മുൻസിപ്പൽ വർക്കേഴ്സ് കോൺഗ്രസ് സെക്രട്ടറിയുമായിരുന്ന കുട്ടിമാക്കൂലിലെ നടമ്മൽ വീട്ടിൽ എൻ. രാജനും മകൾ എം.കെ. അഖിനയും മത്സര രംഗത്ത്. രാജൻ പെരിങ്ങളം വാർഡിലേക്കാണ് പാർട്ടി നിർദ്ദേശപ്രകാരം പത്രിക നൽകിയത്. കോമത്ത്പാറ വാർഡിലാണ് മകൾ അഖിനയുടെ അങ്കം. രാജൻ നഗരസഭ തെരഞ്ഞെടുപ്പിൽ നേരത്തെ മത്സരിച്ചിരുന്നു. മകൾ അഖിനക്ക് കന്നി മത്സരമാണ്. രാജൻ 2015 ൽ സി. പി. എമ്മിലെ കാരായി ചന്ദ്രശേഖരനെതിരെയും 2010ൽ ചെള്ളക്കര വാർഡിൽ ആമിന മാളിയേക്കലിനെതിരെയും
മത്സരിച്ചിരുന്നു. 2016 ൽ രാജനും മക്കളും സി. പി. എമ്മിന്റെ അക്രമത്തിനിരയായിരുന്നു. ഈ സംഭവം ദേശീയ തലത്തിൽ വരെ ചർച്ചാ വിഷയമായി.

സി.പി.എം അക്രമത്തെ തുടർന്ന് കൈയേറ്റത്തിനിരയായവരാണ് രാജൻ്റെ പെൺമക്കളായ അഞ്ജനയും അഖിലയും. സംഭവത്തെ തുടർന്ന് കേസെടുക്കപ്പെട്ടതോടെ രണ്ടു പേരും കൈകുഞ്ഞടക്കം ജയിലിലടക്കപ്പെട്ടു. വിഷയം രാഷ്ട്രീയ രംഗത്ത് ഏറെ വിവാദമുണ്ടാക്കിയിരുന്നു.

Related Articles

Back to top button