KeralaLatest

വാരാന്ത്യ ലോക്‌ഡൗണ്‍ അവസാനിക്കുന്നു

“Manju”

തിരുവനന്തപുരം∙ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ക്കു പകരം ജനസംഖ്യാനുപാതികമായി കോവിഡ് ബാധിതരുടെ എണ്ണം കണക്കാക്കി സൂക്ഷ്മ പ്രദേശ തലത്തില്‍ (മൈക്രോ കണ്ടെയിന്‍മെന്റ് സോണ്‍-എംസിസെഡ്) നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. വാരാന്ത്യ ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളും നീക്കിയേക്കും. പകരം, ആള്‍ക്കൂട്ടം തടയാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമാക്കും.
മെഡിക്കല്‍, ദുരന്ത നിവാരണ വിദഗ്ധരുടെയും വിവിധ വകുപ്പു മേധാവികളുടെയും നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അന്തിമ ശുപാര്‍ശകള്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തയാറാക്കുകയാണ്. ഇന്നു വൈകിട്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകന യോഗത്തിലായിരിക്കും അന്തിമ തീരുമാനം.
ആകെ നടത്തുന്ന പരിശോധനകളും പോസിറ്റീവ് ആകുന്നവരുടെ എണ്ണവും മാത്രം നോക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് അശാസ്ത്രീയമാണെന്ന വിമര്‍ശനം ഉള്‍ക്കൊണ്ടാണ് സര്‍ക്കാര്‍ മാറ്റത്തിനു തയാറെടുക്കുന്നത്. വ്യാപാരികള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളുടെ പ്രതിഷേധങ്ങളും സര്‍ക്കാര്‍ കണക്കിലെടുത്തു.

Related Articles

Back to top button