Tech

പഴയ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇനി മുതല്‍ ഗൂഗിള്‍ ആപ്പുകള്‍ ഇല്ല

“Manju”

നിങ്ങളുടെ കൈവശമുളളത് പഴയ ആന്‍ഡ്രോയിഡ് ഫോണുകളാണെങ്കില്‍ അവ മാറ്റി വാങ്ങിക്കാനുളള സമയമായിരിക്കുന്നു. ’91 മൊബൈല്‍സ്’ന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ആന്‍ഡ്രോയിഡ് വേര്‍ഷനായ 2.3.7 ജിഞ്ചര്‍ബ്രെഡിന് താഴെയുള്ള ഫോണുകളില്‍ ഇനി മുതല്‍ ഗൂഗിള്‍ ആപ്പുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ഗൂഗിള്‍ ആപ്പുകളായ ജിമെയില്‍, യൂട്യൂബ്, കീപ് എന്നിവയാണ് സെപ്റ്റംബര്‍ 27 മുതല്‍ ഉപയോഗിക്കാന്‍ സാധിക്കാതെ വരിക.

എന്നാല്‍ ഉപയോക്താക്കള്‍ക്ക് വെബില്‍ നിന്നും സൈന്‍ ഇന്‍ ചെയ്യാന്‍ സാധിക്കും. അതുമൂലം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഉപയോക്താക്കള്‍ ആന്‍ഡ്രോയിഡിന്റെ ഉയര്‍ന്ന പതിപ്പുകളായ ആന്‍ഡ്രോയിഡ് 3.0 അല്ലെങ്കില്‍ ആന്‍ഡ്രോയിഡ് 4.0 യിലേക്ക് മാറുന്നതാണ് അഭികാമ്യം.

ഉപയോക്താക്കളുടെ സുരക്ഷ നിലനിര്‍ത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, ആന്‍ഡ്രോയിഡ് 2.3.7 അല്ലെങ്കില്‍ അതില്‍ താഴെയുള്ള ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ 2021 സെപ്റ്റംബര്‍ 27 മുതല്‍ ഗൂഗിള്‍ ആപ്പുകളിലേക്ക് സൈന്‍ ഇന്‍ ചെയ്യാന്‍ അനുവദിക്കില്ല എന്നാണ് കമ്പനി പറയുന്നത്. സെപ്റ്റംബര്‍ 27 ന് ശേഷം നിങ്ങളുടെ ഫോണില്‍ നിന്നും ജിമെയില്‍,യൂട്യൂബ്, മാപ്സ് എന്നീ ആപ്പുകളില്‍ സൈന്‍ ഇന്‍ ചെയ്യുകയാണെങ്കില്‍ നിങ്ങളുടെ യൂസർ നെയിം , പാസ് വേർഡ് എന്നിവ തെറ്റാണെന്ന മെസ്സേജ് ആയിരിക്കും ലഭിക്കുക എന്നും കമ്പനി അറിയിച്ചു.

Related Articles

Back to top button