HealthIndiaLatestTech

ഓണ്‍ലൈന്‍ ഫാര്‍മസിയുമായി ആമസോണ്‍

“Manju”

ശ്രീജ.എസ്

ബെംഗളൂരു: ഓണ്‍ലൈന്‍ ഫാര്‍മസി സേവനവുമായി ആമസോണ്‍ ആരോഗ്യമേഖലയില്‍ ചുവടുറപ്പിക്കാനൊരുങ്ങുന്നു. ആമസോണ്‍ ഫാര്‍മസി എന്ന സേവനം രാജ്യത്ത് ആദ്യമായി ബെംഗളൂരുവിലാണ് തുടങ്ങുന്നത്. പിന്നീട് ഇത് രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനാണ് പരിപാടി. ഓണ്‍ലൈന്‍ മരുന്നു വില്‍പ്പനശാലയില്‍ ഓവര്‍ ദി കൗണ്ടര്‍, കുറിപ്പടി അടിസ്ഥാനമാക്കിയുള്ള മരുന്നുകള്‍, അടിസ്ഥാന ആരോഗ്യ ഉപകരണങ്ങള്‍, പരമ്പരാഗത ഇന്ത്യന്‍ ഔഷധ മരുന്നുകള്‍ എന്നിവ വില്‍പ്പനയ്ക്കുണ്ടാവും. കോവിഡ് കാലത്ത് വീട്ടില്‍ സുരക്ഷിതമായി തുടരുമ്പോള്‍ ഉപഭോക്താക്കളുടെ അവശ്യകാര്യങ്ങള്‍ നിറവേറ്റാന്‍ ഞങ്ങള്‍ സഹായിക്കുമെന്ന് ആമസോണ്‍ വക്താവ് പറഞ്ഞു.

Related Articles

Back to top button