ന്യൂഡൽഹി: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്സിനായ സ്പുട്നിക് വി ഉടന്‍ ആഭ്യന്തര വിപണിയില്‍ ലഭ്യമാകും. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ വാക്സിന്റെ ചുമതലയുള്ള റെഡ്ഡീസ് ലബോറട്ടറിയുമായി ആശുപത്രികള്‍ ചര്‍ച്ച നടത്തിവരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അടിയന്തിര ഉപോയഗത്തിന് അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ഈ മാസം ഒന്നാം തിയതി റഷ്യയില്‍ നിന്നും എത്തിച്ച 15 ലക്ഷം ഡോസ് വാക്സിന് റെഡ്ഡീസ് ലബോറട്ടറിയുടെ പക്കല്‍ ഉണ്ട്. ഇത് ഉടന്‍ ആളുകള്‍ക്ക് നല്‍കണമെന്നാണ് ആവശ്യം. നിലവില്‍ കൊവാക്സിന്, കൊവിഷീല്‍ഡ് എന്നീ വാക്സിനുകളാണ് ആളുകള്‍ക്ക് നല്കി വരുന്നത്.