IndiaLatest

ഉടമയെ പാമ്പില്‍ നിന്ന് രക്ഷിച്ചു, മരണത്തിന് കീഴടങ്ങി കൈസര്‍

“Manju”

വിജയവാഡ : വീടിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച വിഷപാമ്പിനെ കൊന്ന് വളര്‍ത്തുനായ അതേ പാമ്പിന്റെ കടിയേറ്റ് ചത്തു.
ഗസ്റ്റ് ഹൗസിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ച മൂര്‍ഖന്‍ പാമ്പിനെ കൈസര്‍ ആക്രമിക്കുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനിടെയില്‍ മൂര്‍ഖനെ കൈസര്‍ കൊന്നു. എന്നാല്‍, ഇതിനിടെ ആറടിയോളം നീളമുണ്ടായിരുന്ന മൂര്‍ഖന്റെ കടിയേറ്റ കൈസര്‍ അധികം വൈകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അഞ്ച് വര്‍ഷമായി ഗസ്റ്റ് ഹൗസിന് കാവലായി കൈസറുണ്ടായിരുന്നതായി ഉടമ എന്‍. മുരളി പറയുന്നു.

Related Articles

Back to top button