Thiruvananthapuram

കൊലക്കേസ് പ്രതിയെ കാറിടിപ്പിച്ച് കൊന്നു; മൂന്ന് പേർ പിടിയിൽ

“Manju”

തിരുവനന്തപുരം ; തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം. കൊലക്കേസ് പ്രതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തി. വള്ളക്കടവ് താരാളി സ്വദേശി സുമേഷ്(27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഇന്നലെ രാത്രിയോടെ ഈഞ്ചയ്‌ക്കല്ലിന് സമീപം ചാക്കയിലാണ് ആക്രമണം നടന്നത്. സുമേഷും സുഹൃത്തും ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പിന്നിലൂടെ എത്തി കാർ ഇടിപ്പിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്ന് പേരെയാണ് പോലീസ് പിടികൂടിയത്. കാട്ടാക്കട സ്വദേശികളാണ് മൂന്ന് പേരും.

ബൈക്കിന് പിന്നിലിടച്ച അക്രമികളുടെ കാർ നിർത്താതെ പോവുകയും കരമനയ്‌ക്ക് സമീപത്ത് വെച്ച് മറ്റൊരു കാറിനെ ഇടിക്കുകയും ചെയ്തതോടെ നാട്ടുകാർ ചേർന്ന് തടയുകയായിരുന്നു. പിന്നീട് ഇവരെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളുകൾ അഴിയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Back to top button