KeralaLatestThiruvananthapuram

രാജ്യത്തെ ആദ്യ ഡെന്റല്‍ ലാബിന്റെ പ്രവര്‍ത്തനം തുടങ്ങി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഡെന്റല്‍ ലാബ് പുലയനാര്‍കോട്ട ടി.ബി ആശുപത്രി വളപ്പില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സര്‍ക്കാര്‍ ഡെന്റല്‍ കോളേജിന്റെ ഭാഗമായി കണ്‍സര്‍വേറ്റീവ് ഡെന്റിസ്ട്രി വിഭാഗം മേധാവിയുടെ കീഴിലാണ് ഡെന്റല്‍ ലാബ് പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിച്ചു വന്നിരുന്ന കൃത്രിമ പല്ല് നിര്‍മാണം പൂര്‍ണമായും പുതിയ ലാബില്‍ സാദ്ധ്യമാകുമെന്നതാണ് പ്രധാന മേന്മ. ഡെന്റല്‍ ചികിത്സാരംഗവുമായി ബന്ധപ്പെട്ട ക്രൗണ്‍, ബ്രിഡ്ജ്, ഇന്‍ലെ, ഓണ്‍ലെ തുടങ്ങിയവ ഒരുപരിധിവരെ സ്വകാര്യ ലാബുകളെ ആശ്രയിച്ചാണ് നടത്തിവന്നത്. ഡെന്റല്‍ ലാബ് പ്രവര്‍ത്തന സജ്ജമായതോടെ ചുരുങ്ങിയ ചെലവില്‍ ഇതെല്ലാം ചെയ്യാനാകും.ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് ചികിത്സ സൗജന്യമാണ്. 1.10 കോടിയാണ് ലാബിനായി ചെലവിട്ടത്.

പല്ലടയ്ക്കാനും പല്ല് പൊട്ടാതിരിക്കാനുള്ള ആവരണം നിര്‍മ്മിക്കുവാനും കൃത്രിമ പല്ലുണ്ടാക്കാനും, ലോഹങ്ങളും ലോഹസങ്കരങ്ങളും സിറാമിക്സും ആണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഡെന്റല്‍ കൗണ്‍സിലിന്റെ മാനദണ്ഡപ്രകാരം സിറാമിക് യൂണിറ്റോടു കൂടിയാണ് ഇത്തരത്തിലുള്ള ഒരു ലബോറട്ടറി സ്ഥാപിച്ചത്.

.

Related Articles

Back to top button