മുംബൈ: പാസ്പോര്ട്ടില് കൃത്രിമം കാണിച്ചെന്ന കേസില്‍ മുംബൈയില്‍ പൂനെ സ്വദേശി അറസ്റ്റിലായി.സാംദര്‍ശി യാദവ് (32) എന്നയാളാണ് പിടിയിലായത്. കഴിഞ്ഞദിവസം മാലദ്വീപിലേക്ക് പോകാനായി മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ യാദവിനെ ഇമിഗ്രേഷന്‍ കൗണ്ടറില്‍ തടയുകയായിരുന്നു. പാസ്പോര്‍ട്ടിലെ പേജുകള്‍ കീറിക്കളഞ്ഞതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും പാസ്പോര്‍ട്ട് ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. 2019-ലാണ് ഇയാള്‍ വിവാഹിതനായത്. അതിന് മുമ്പ് തായ്ലാന്‍ഡിലേക്ക് യാത്രചെയ്തിരുന്നു. തായ്ലാന്‍ഡിലേക്ക് യാത്രചെയ്ത വിവരം ഭാര്യ അറിയാതിരിക്കാനാണ് പാസ്പോര്‍ട്ടിലെ പേജുകള്‍ നശിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. അറസ്റ്റിലായ യുവാവിന് പിന്നീട് ജാമ്യം ലഭിച്ചു.
Related Articles
Check Also
Close
-
സിമിന്റ് വില വര്‍ദ്ധനവ്; യോഗം വിളിച്ച് വ്യവസായ മന്ത്രിMay 31, 2021 4:03 PM