InternationalLatest

ഹജ്ജ് സംഘം നാട്ടിലേക്ക് തിരിച്ചു

“Manju”

മ​ക്ക: കേ​ര​ള ഹ​ജ്ജ് ക​മ്മി​റ്റി​ക്കു കീ​ഴി​ല്‍ എ​ത്തി​യ അ​വ​സാ​ന ഹ​ജ്ജ് സം​ഘം നാ​ട്ടി​ലേ​ക്കു തി​രി​ച്ചു.കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള തീ​ര്‍​ഥാ​ട​ക​രെ​ല്ലാം മ​ദീ​ന വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യാ​ണ് ഹ​ജ്ജി​നെ​ത്തി​യ​ത്. അ​തു​കൊ​ണ്ട് ഹ​ജ്ജി​നു മു​മ്പുത​ന്നെ ഇ​വ​രെ​ല്ലാം മ​ദീ​ന സ​ന്ദ​ര്‍​ശ​നം പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു. മ​ദീ​ന​യി​ലൂ​ടെ വ​ന്ന​വ​രെ​ല്ലാം ജി​ദ്ദ വി​മാ​ന​ത്താ​വ​ളം വ​ഴി​യാ​ണ് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന​ത്. ജൂ​ലൈ 15നാ​ണ് ആ​ദ്യ സം​ഘം ജി​ദ്ദ​യി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങി​യ​ത്. ഇ​തു​വ​രെ 21 വി​മാ​ന​ങ്ങ​ളി​ലാ​യാ​ണ് മു​ഴു​വ​ന്‍ ഹാ​ജി​മാ​രെ​യും നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​രും ല​ക്ഷ​ദ്വീ​പി​ല്‍​നി​ന്നു​ള്ള​വ​രും കേ​ര​ളം വ​ഴി​യാ​ണ് വ​ന്ന​ത്. മ​ട​ങ്ങി​യ​തും കേ​ര​ള​ത്തി​ലേ​ക്കു​ത​ന്നെ​യാ​ണ്. അ​വ​സാ​നം മ​ട​ങ്ങി​യ 304 പേ​രു​ടെ സം​ഘ​ത്തി​ലും ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്നു​ള്ള 90 ഹാ​ജി​മാ​രു​ണ്ട്.

Related Articles

Back to top button