KeralaLatest

കൈ​ക്കൂ​ലി വാങ്ങിയ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​റെ പി​ടി​കൂടി

“Manju”

ശ്രീജ.എസ്

പാ​ല​ക്കാ​ട്: അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​റി​ല്‍ (​എ​എം​വി​ഐ) നി​ന്നും വി​ജി​ല​ന്‍​സ് സം​ഘം കൈ​ക്കൂ​ലി​യാ​യി വാ​ങ്ങി​യ പ​ണം പി​ടി​കൂ​ടി. പാ​ല​ക്കാ​ട് വേ​ല​ന്താ​വ​ളം മോ​ട്ടോ​ര്‍ വാ​ഹ​ന ചെ​ക്ക്പോ​സ്റ്റി​ല്‍ ന​ട​ന്ന വി​ജി​ല​ന്‍​സ് റെ​യ്ഡി​നി​ടെ​യാ​ണ് എ​എം​വി​ഐ വി.​കെ. ഷം​സീ​റി​ല്‍ നി​ന്നും 51,150 രൂ​പ പി​ടി​കൂ​ടി​യ​ത്.

വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി എ​സ്. ഷം​സു​ദീ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​വ​രെ ക​ണ്ട​തോ​ടെ ഓ​ടി​ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ച്ച ഷം​സീ​റി​നെ പി​ടി​കൂ​ടുകയായിരുന്നു. പ​രി​ശോ​ധ​ന​യി​ല്‍ അ​ടി​വ​സ്ത്ര​ത്തി​ല്‍ നി​ന്നു​മാ​ണ് പ​ണം ക​ണ്ടെ​ത്തി​യ​ത്. സെ​ലോ ടേ​പ്പി​ല്‍ പൊ​തി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു പ​ണം. അ​ന്യ​സം​സ്ഥാ​ന വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്നും കൈ​ക്കൂ​ലി വാ​ങ്ങി​യ പ​ണ​മാ​ണെ​ന്നാ​ണ് വി​ജി​ല​ന്‍​സ് ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

Related Articles

Back to top button