Latest

മലയാളി ദമ്മാമില്‍ ഹൃദയാഘാതം മൂലം മരിച്ചു

“Manju”

റിയാദ്: മകളുടെ വിവാഹത്തിന് ഈ മാസം അവസാനം നാട്ടില്‍ പോകാനൊരുങ്ങിയ മലയാളി ദമ്മാമില്‍ ഹൃദയാഘാതം മൂലം മരിച്ചു. എറണാകുളം പറവൂര്‍ കടപ്പള്ളിപ്പറമ്പില്‍ അഷറഫ് അബൂബക്കര്‍ (55) ആണ് മരിച്ചത്. 29 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം ദമ്മാം കേന്ദ്രമായ ഒരു ട്രേഡിങ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു. മകളുടെ വിവാഹം നടത്താന്‍ ഈ മാസം അവസാനം നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.ദിവസങ്ങളായി ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. എന്നാല്‍ ഗ്യാസ് ട്രബിളാണ് എന്ന് കരുതി ആശുപത്രിയില്‍ പോകുന്നത് അവഗണിക്കുകയായിരുന്നു.തിങ്കളാഴ്ച ഉച്ചയോടെ കുഴഞ്ഞുവീണ അഷറഫിനെ അടുത്തുള്ള ക്ലിനിക്കിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് അല്‍ മുവാസാത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

Related Articles

Back to top button